Mannarkad;മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുസ്ലിം ലീഗിന്റെ പ്രസിസന്റായ അഡ്വക്കറ്റ് കെ. ഉമ്മുസൽമക്കെതിരെ മുസ്ലീം ലീഗ് തന്നെയാണ് അവിശ്വാസ പ്രമേയം കെണ്ടുവന്നത്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉമ്മു സൽമ പറഞ്ഞു.

17 അംഗങ്ങളാണ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഉള്ളത്. ഉമ്മു സൽമയും , CPI യുടെ ഓമന രാമചന്ദ്രനും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. LDF ന്റെ 4 പേർ അവിശ്വാസത്തെ എതിർത്തു. യു.ഡി.എഫിന്റെ 11 മെമ്പർമാരും അവിശ്വാസത്തെ പിന്തുണച്ചു.

നേരത്തെ അവിശ്വാസ പ്രമേയത്തിന് മുസ്ലീം ലീഗ് നോട്ടീസ് നൽകിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചു. രാജി വെക്കാൻ നേതൃത്വം നിർദേശം നൽകിയെങ്കിലും ഉമ്മു സൽമ അംഗീകരിച്ചില്ല. തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. അതിനിടെ ഉമ്മു സൽമയുടെ വ്യാജ ഒപ്പിട്ട് രാജികത്ത് നൽകിയ കേസിൽ UDF നേതാക്കളും, അന്നത്തെ സെകട്ടറിക്കുമെതിരെ കേസ് എടുത്തിരുന്നു. ഇന്ന് നടന്ന അവിശ്വാസ പ്രമേയത്തിൻമേൽ നടന്ന തെരഞ്ഞെടുപ്പിലെ റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ വിശ്വാസമില്ലെന്ന് കാണിച്ച് ഉമ്മു സൽമ നോട്ടീസ് നൽകിയെങ്കിലും അത് സ്വകരിച്ചില്ല. നിയമ പോരാട്ടം തുടരുമെന്ന് ഉമ്മു സൽമ പറഞ്ഞു.
അവിശ്വാസ പ്രമേയം വിജയിച്ചതിൽ യു.ഡി.എഫ് പ്രവർത്തകർ മധുരം വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News