Kamal Haasan:’വിക്രം’മുന്നൂറ് കോടി ക്ലബ്ബിലെത്തി;വിജയത്തില്‍ സ്റ്റാലിനെ കാണാനെത്തി കമല്‍ ഹാസന്‍

(Vikram)വിക്രം മുന്നൂറുകോടി ക്ലബ്ബിലെത്തി വിജയയാത്ര തുടരുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി (M K Stalin)എം കെ സ്റ്റാലിനെ കണ്ട് സന്തോഷമറിയിച്ച് ഉലകനായകന്‍ (Kamal Haasan)കമല്‍ ഹാസന്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്‍സ്റ്റഗ്രാമില്‍ കമല്‍ഹാസന്‍ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രമായി പത്ത് ദിവസം കൊണ്ട് നൂറ്റി മുപ്പത് കോടിയിലധികം രൂപയാണ് വിക്രം നേടിയത്. ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ തമിഴ്‌നാട്ടില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് വിക്രം ഉടന്‍ മറികടക്കുമെന്നാണ് സൂചന. ബാഹുബലിയുടെ രണ്ടാം ഭാഗം നൂറ്റി അന്‍പത്തി അഞ്ച് കോടി രൂപയാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ നേടിയത്.

ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ വമ്പന്‍ താരനിരയുമുണ്ടായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം ത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്ന് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News