മീടൂ വിവാദത്തില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍|Vinayakan

മീടൂ വിവാദത്തില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍(Actor Vinayakan). ചാനലുകാര്‍ തന്റെ പേരില്‍ പെണ്ണുകേസെഴുതി. മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയോട് താന്‍ മോശമായി പെരുമാറിയിട്ടില്ല. പെണ്‍കുട്ടിക്ക് വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നും വിനായകന്‍. തന്റെ പുതിയ ചിത്രമായ പന്ത്രണ്ടെന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തിലാണ് വിനായകന്‍ മീടു വിവാദത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കിയത്.

ചില ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ വിനായകന്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. താന്‍ ശാരീരികവും, മാനസികവുമായി ആരെയും
പീഡിപ്പിച്ചിട്ടില്ലെന്നും നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകയ്ക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും വിഷമമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു എന്നും വിനായകന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News