Airlines: രാജ്യത്ത് യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍

രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍(Airlines). ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലയില്‍ 16.3 ശതമാനം വര്‍ധന വരുത്തിയതോടെ 1000 ലീറ്ററിന്റെ വില 1.41 ലക്ഷം രൂപയായി.

ഈ സാഹചര്യത്തില്‍ യാത്രാനിരക്കില്‍ കുറഞ്ഞത് 10 മുതല്‍ 15 ശതമാനം വരെ വര്‍ധവ് വേണ്ടിവരുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്‌സിങ് ആവശ്യപ്പെട്ടു.2021 ജൂണ്‍ 21 മുതല്‍ ഏവിയേഷന്‍ ടര്‍ബെയ്ന്‍ ഇന്ധനവിലയിയില്‍ 120 ശതമാനം വര്‍ധനവുണ്ടായത് . ഇന്ധനവിലയിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ATM: അഞ്ചിരട്ടി പണം നല്‍കി എടിഎം; നിറഞ്ഞൊഴുകി ആളുകള്‍

എടിഎം(ATM) മെഷീന്റെ തകരാര്‍ മുതലെടുക്കാന്‍ തിക്കിത്തിരക്കി ആളുകള്‍. പിന്‍വലിക്കുന്ന പണത്തിന്റെ അഞ്ചിരട്ടി ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ എടിഎമ്മിനു മുന്നില്‍ തടിച്ചുകൂടിയത്. മഹാരാഷ്ട്രയിലെ(Maharashtra) നാഗ്പൂരില്‍ ഖപര്‍ഖേഡ പട്ടണത്തിലെ എടിഎം മെഷീനാണ് ചോദിക്കുന്നവര്‍ക്ക് അഞ്ചിരട്ടി പണം നല്‍കിയത്.

തകരാര്‍ കണ്ടെത്തിയത് ബുധനാഴ്ചയാണ്. അഞ്ഞൂറ് രൂപ പിന്‍വലിച്ചയാള്‍ക്ക് എടിഎം 5 അഞ്ഞൂറ് രൂപ നോട്ടുകള്‍ നല്‍കി. തുടര്‍ന്ന് ഇയാള്‍ വീണ്ടും ഒരു 500 രൂപ കൂടി പിന്‍വലിച്ചു. അപ്പോഴും എടിഎം അഞ്ച് 500 രൂപ നോട്ടുകള്‍ നല്‍കി. വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടമായെത്തി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് ചിലര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ആളുകളെ പിരിച്ചുവിട്ട് എടിഎം അടച്ചു. പൊലീസ് തന്നെയാണ് ബാങ്ക് അധികൃതരെ വിവരമറിയിച്ചത്. എടിഎം കൂടുതല്‍ പണം പുറന്തള്ളാന്‍ കാരണം സാങ്കേതിക തകരാറാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News