Madhya Pradesh: മധ്യപ്രദേശില്‍ വന്‍ വാഹനാപകടം; 7 മരണം

മധ്യപ്രദേശിലെ(Madhya Pradesh) ചിന്ദ്വാര ജില്ലയില്‍ വന്‍ വാഹനാപകടം(Accident). വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. മൊദാമാവ് ഗ്രാമത്തില്‍ രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. 5 പേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്.

മൊഹ്ഖേദിലെ കൊദാമാവ് ഗ്രാമത്തില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ പോകവെയാണ് അപകടം. വാഹനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 യാത്രക്കാര്‍ ഉണ്ടായിരുന്നു. മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചുമാറുന്നതിനിടെ കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അഞ്ചിരട്ടി പണം നല്‍കി എടിഎം; നിറഞ്ഞൊഴുകി ആളുകള്‍

എടിഎം(ATM) മെഷീന്റെ തകരാര്‍ മുതലെടുക്കാന്‍ തിക്കിത്തിരക്കി ആളുകള്‍. പിന്‍വലിക്കുന്ന പണത്തിന്റെ അഞ്ചിരട്ടി ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ എടിഎമ്മിനു മുന്നില്‍ തടിച്ചുകൂടിയത്. മഹാരാഷ്ട്രയിലെ(Maharashtra) നാഗ്പൂരില്‍ ഖപര്‍ഖേഡ പട്ടണത്തിലെ എടിഎം മെഷീനാണ് ചോദിക്കുന്നവര്‍ക്ക് അഞ്ചിരട്ടി പണം നല്‍കിയത്.

തകരാര്‍ കണ്ടെത്തിയത് ബുധനാഴ്ചയാണ്. അഞ്ഞൂറ് രൂപ പിന്‍വലിച്ചയാള്‍ക്ക് എടിഎം 5 അഞ്ഞൂറ് രൂപ നോട്ടുകള്‍ നല്‍കി. തുടര്‍ന്ന് ഇയാള്‍ വീണ്ടും ഒരു 500 രൂപ കൂടി പിന്‍വലിച്ചു. അപ്പോഴും എടിഎം അഞ്ച് 500 രൂപ നോട്ടുകള്‍ നല്‍കി. വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടമായെത്തി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് ചിലര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ആളുകളെ പിരിച്ചുവിട്ട് എടിഎം അടച്ചു. പൊലീസ് തന്നെയാണ് ബാങ്ക് അധികൃതരെ വിവരമറിയിച്ചത്. എടിഎം കൂടുതല്‍ പണം പുറന്തള്ളാന്‍ കാരണം സാങ്കേതിക തകരാറാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News