swapna suresh : സ്വപ്നയുടെ മൊഴിപ്പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകിയില്ല

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴിപ്പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകിയില്ല.ക്രൈംബ്രാഞ്ചിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പട്ടു.അതേ സമയം സ്വപ്നക്ക് കേന്ദ്ര സുരക്ഷ ഒരുക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചതായി ഇ ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ സ്വപ്നയുടെ രഹസ്യമൊഴി പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു.രഹസ്യമൊഴിയുടെ പകർപ്പ് നൽകുന്നത് എന്തിനുവേണ്ടിയെന്ന് വ്യക്തമാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.കൻ്റോൺമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.എന്നാൽ ക്രൈംബ്രാഞ്ച് ആവശ്യത്തെ സ്വപ്നയുടെ അഭിഭാഷകനും ഇ ഡി അഭിഭാഷകനും എതിർത്തു.ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം കേസിൽ ഇ.ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി വ്യക്തമാക്കി.ഇതിനിടെ സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പട്ടു.

സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നുo ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു.സത്യവാങ്ങ്മൂലം പൊതു രേഖയാണെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകൻറെ വാദം.

അതേ സമയം തൻറെ ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കണമെന്നുമാവശ്യപ്പെട്ടുള്ള സ്വപ്നയുടെ അപേക്ഷ സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ അറിയിച്ചതായി ഇ ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു.മറുപടിയ്ക്ക് ഒരാഴ്ച സമയം നൽകണമെന്നും ഇ ഡി കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here