
മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി ഉയരുന്നു. (Bihar)ബീഹാര്‍ ബാഗുസരായി ജില്ലയിലെ (Veterinary Doctor)മൃഗ ഡോക്ടര്‍ സത്യം കുമാര്‍ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചെന്ന പരാതി ഉയരുന്നത്. ഡോ സത്യം കുമാറിനെ പശുവിന് സുഖമില്ലെന്ന് പറഞ്ഞ് തന്ത്രപൂര്‍വം വിളിച്ചുവരുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വിളിച്ചുവരുത്തിയ ആളുകള്‍ ആ വീട്ടിലെ പെണ്‍കുട്ടിയുമായി നിര്‍ബന്ധപൂര്‍വം ഡോക്ടറെ വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, പശുവിനെ ചികിത്സിക്കാന്‍ പോയ തങ്ങളുടെ മകന്‍ ഏറെ വൈകിയും തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വിവാഹം കഴിഞ്ഞ വിവരം പുറത്തറിഞ്ഞത്. അടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വീഡിയോ കുടുംബത്തിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് ഡോക്ടറെ കാണാതായതിന്റെ കാരണം കുടുംബം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് കുടുംബം ടേഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here