കാള്‍ പേയുടെ നേതൃത്വത്തിലുള്ള നതിംഗ് ഇന്ത്യയില്‍ നതിംഗ് ഫോണ്‍ (1) (Nothing Phone 1) അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ജൂലൈ 12 ന് വരാനിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പുറത്തുവരുന്ന റിപ്പോര്‍ട്ടനുസരിച്ച് നതിംഗ് ഫോണ്‍ (1) ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി വൈസ് പ്രസിഡന്റ് മനു ശര്‍മ്മ (Manu Sharma) അറിയിച്ചത്. അര്‍ദ്ധസുതാര്യമായ രൂപകല്‍പ്പനയുള്ള ഇയര്‍ വണ്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ജോടി ടിഡബ്യൂഎസ് ഇയര്‍ബഡുകള്‍ മുന്‍പ് നത്തിംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. സമാനമായ ഡിസൈനിലുള്ള ഫോണും കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. വണ്‍പ്ലസ് സഹസ്ഥാപകനായ കാള്‍ പേയില്‍ (Carl Pei) നിന്നുള്ള ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പ് അതിന്റെ ആദ്യ ഉല്‍പ്പന്നമായ ഇയര്‍ (1) ഇയര്‍ബഡുകള്‍ 2021-ല്‍ പുറത്തിറക്കി, അന്നുമുതല്‍ നത്തിംഗ് ഫോണുകളെ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു.
ഇയര്‍ബഡുകള്‍ പോലെ തന്നെ ഫോണിലും സുതാര്യമായ ഡിസൈന്‍ ഉണ്ടാകും. എന്നാല്‍ ഇത് ഡിസൈനില്‍ ചേര്‍ത്തതാണോ, അല്ല ശരിക്കും സുതാര്യമായി ഫോണിന്റെ ഉള്‍വശം കാണുന്ന രീതിയിലാണോ എന്ന് വ്യക്തമല്ല. പുതുതായി നത്തിംഗ് ട്വിറ്ററില്‍ പങ്കിട്ട ചിത്രം ഫോണിനെക്കുറിച്ചുള്ള രണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു: അതിന് ഒരു ഡ്യുവല്‍ പിന്‍ ക്യാമറയും വയര്‍ലെസ് ചാര്‍ജിംഗും ഉണ്ട് എന്നതാണ്.
നത്തിംഗ് ഫോണ്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ (Qualcomm Snapdragon) ചിപ്സെറ്റിലാണ് പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇതിന്റെ ഒഎസ്. എന്നാല്‍ മറ്റ് വിശദാംശങ്ങളൊന്നും ഔദ്യോഗികമായി ഇപ്പോള്‍ ലഭ്യമല്ല. 1,080×2400 പിക്സല്‍ റെസല്യൂഷനുള്ള 6.55 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ ഇതിന് ഉണ്ടായിരിക്കുമെന്നു. ഫോണിന് ഒരു ഫ്‌ലാറ്റ് (ഐഫോണ്‍ പോലെയുള്ളതായി കരുതുക) ഡിസൈന്‍ ഉണ്ടായിരിക്കുമെന്നുമാണ് അഭ്യൂഹം. ജൂലൈ 12-ന് ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ നത്തിംഗ് ഫോണ്‍ ലോഞ്ച് ചെയ്യും. ഉപയോക്താക്കള്‍ക്ക് ജൂലൈ 12 മുതല്‍ 2000 രൂപ നല്‍കി ഈ ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പ്രമുഖ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ ട്വിറ്ററില്‍ അറിയിച്ചു. ഒന്നിലധികം മെമ്മറി വേരിയന്റുകള്‍ ഈ ഫോണിനുണ്ടാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഫോണിന്റെ ഫ്‌ലിപ്പ്കാര്‍ട്ട് ലിസ്റ്റിംഗും ശര്‍മ്മ പങ്കിട്ടു. ഇതില്‍ ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ വരുമെന്ന് ഇത് വ്യക്തമായി പറയുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.