Amber Heard:’ഹൃദയം കൊണ്ടാണ് ഡെപ്പിനെ സ്നേഹിച്ചത്, ഇപ്പോഴും സ്നേഹിക്കുന്നു’; പ്രതികരണവുമായി ആംബര്‍ ഹേഡ്

മാനനഷ്ട കേസില്‍ കോടതിക്ക് അകത്തും പുറത്തും നടത്തിയ ഗുരുതര ആരോണങ്ങള്‍ക്ക് പിന്നാലെ (Johny Depp)ജോണി ഡെപ്പിനെ ഇപ്പോഴും
സ്നേഹിക്കുന്നുവെന്ന് നടി (Amber Heard)ആംബര്‍ ഹേഡിന്റെ വെളിപ്പെടുത്തല്‍. താന്‍ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്നേഹിച്ചതെന്നും ഇപ്പോഴും സ്നേഹിക്കുന്നുവെന്നും ഹേഡ് വെളിപ്പെടുത്തി. തങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നതായും എന്നാല്‍ സാധിച്ചില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹേഡ് പ്രതികരിച്ചത്.

‘ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഹൃദയം കൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നത്. ഞങ്ങളുടെ ബന്ധം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അതിന് സാധിച്ചില്ല. അദ്ദേഹത്തോട് വെറുപ്പില്ല. മോശം വികാരങ്ങളില്ല. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല’ ഹേഡ് പറഞ്ഞു. തന്റെ മനസ്സിലെ ഒരുഭാഗം ഡെപ്പിനെ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന് വിചാരണ വേളയില്‍ ഹേഡ് പറഞ്ഞിരുന്നു. ഇത്രയും കോലാഹലങ്ങള്‍ സംഭവിച്ചിട്ടും ഡെപ്പിനെ സ്നേഹിക്കുന്നുവോ എന്ന ചോദ്യത്തിനായിരുന്നു നടി മറുപടി നല്‍കിയത്. ഡെപ്പിന്റെ ആരാധകരില്‍ നിന്നും വിചാരണയ്ക്കിടെ നേരിടേണ്ടി വന്ന സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും ഹേഡ് പ്രതികരിച്ചിരുന്നു. താന്‍ അവരെ കുറ്റപ്പെടുത്തില്ലെന്നാണ് താരം പ്രതികരിച്ചത്. ഡെപ്പ് ഒരു മികച്ച നടനാണ് എന്നും ഹേഡ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News