Agnipath : അഗ്‌‌നിപഥ്‌ പദ്ധതിക്കെതിരായ പ്രതിഷേധം കലാപത്തിലേക്ക്

സായുധ സേനകളിലേക്ക് നാല് വർഷത്തേക്ക് താത്കാലിക നിയമനം നൽകുന്ന അഗ്‌‌നിപഥ്‌ (Agnipath) പദ്ധതിക്കെതിരായ പ്രതിഷേധം കലാപമായി മാറി.ബീഹാറിൽ പ്രതിഷേധക്കാർ ട്രെയിൻ കത്തിച്ചു.വാഹനങ്ങൾ ഉൾപ്പടെ അടിച്ചു തകർത്തു.കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് യുവാക്കൾ ബിജെപി ഓഫീസ് അഗ്നിക്കിരയാക്കി.

ഹരിയാനയിൽ പൊലിസ് ആകാശത്തേക്ക് വെടി വച്ചു.ഉത്തർപ്രദേശിലും സംഘർഷാവസ്ഥ തുടരുന്നു.സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരെ ബിഹാറിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.

അഗ്‌നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഉദ്യോ​ഗാർത്ഥികൾ റെയിൽ, റോഡ് ​ഗതാ​ഗതം തടസപ്പെടുത്തി. സമരക്കാർ ട്രെയിനുകൾക്ക് തീയിട്ടു.

പദ്ധതിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ശക്തമായി.സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ്‌ പദ്ധതിയെന്ന്‌ സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന ലെഫ്‌. ജനറൽ വിനോദ്‌ ഭാട്യ പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടില്ല. ഇത്രവലിയ മാറ്റത്തിന്‌ മുതിരുമ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാമെന്ന്‌ പഠിക്കേണ്ടിയിരുന്നെന്നും ചൂണ്ടിക്കാട്ടി.

പുതിയ റിക്രൂട്ട്‌മെന്റ്‌ രീതി സിഖ്‌, ജാട്ട്‌, ഗൂർഖ തുടങ്ങിയ സിംഗിൾ ക്ലാസ്‌ റജിമെന്റുകൾ ഇല്ലാതാക്കുമെന്ന്‌ സമീപകാലത്ത്‌ ബിജെപിയോട്‌ സഹകരിച്ച്‌ പ്രവർത്തിച്ചിരുന്ന പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്‌ പ്രതികരിച്ചു. സൈനിക കാര്യത്തിൽ ലാഭേച്ഛ പാടില്ലെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥനായ ലെഫ്‌. ജനറൽ യാഷ്‌മോർ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News