Rahul Gandhi : നാഷണല്‍ ഹെറാൾഡ് കേസ് ; ചോദ്യം ചെയ്യലിനായി നാളെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍

നാഷണൽ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യലിൽ അന്തരിച്ച മുൻ എ.ഐ.സി.സി ട്രഷറർ മോത്തിലാൽ വോറയെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. എല്ലാ ഇടപാടുകളും നടത്തിയത് മോത്തിലാൽ വോറയാണെന്നും തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ ഗാന്ധി പറഞ്ഞത്.

അതിനിടെ ഇ.ഡിക്കെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്.പ്രതിഷേധത്തിനിടെ ഇന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറിൽ പിടിച്ചത് വിവാദമായി. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്ക് രാഹുൽ ഗാന്ധി കത്ത് നൽകി.

അസോസിയേറ്റഡ് ജേർണൽസ്- യംങ് ഇന്ത്യ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നാണ് ഇന്നലെ ചോദ്യം ചെയ്യലിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് ഡയറക്ടർ ബോർഡ് അംഗമായിരുന്ന അന്തരിച്ച മോത്തിലാൽ വോറയായിരുന്നുവെന്നും രാഹുൽ മറുപടി നൽകി.

രാഹുൽ ഗാന്ധിയുടെ മറുപടി തൃപ്തികരമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.ഇ.ഡി നീക്കത്തിനെതിരെ രാജ്ഭവനുകളിലേക്ക് നടന്ന കോൺഗ്രസ് മാർച്ച് പലയിടങ്ങളിലും സംഘർഷമായി. തെലങ്കാനയിൽ പ്രതിഷേധത്തിനിടെ മുൻ കേന്ദ്ര മന്ത്രി രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറിൽ പിടിച്ചത് വിവാദമായി.

ദില്ലിയിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാഹുൽഗാന്ധി അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ ഉള്ളതിനാൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. എല്ലാ എം.പിമാരോടും ഞായറാഴ്ച ദില്ലിയിൽ തിരിച്ചെത്താൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും എന്നതിൽ എം.പിമാർ അവരവരുടെ വീടുകളിൽ പത്ത് പ്രവർത്തകർക്കൊപ്പം പ്രതിഷേധ ധർണ്ണ നടത്താനാണ് തീരുമാനം. പ്രതിഷേധത്തിനിടെ പൊലീസ് എം.പിമാരെ ആക്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അദ്ധ്യക്ഷനും പരാതി നൽകി.

രാഹുലിന് മേൽ ഇ.ഡിയുടെ കുരുക്ക് മുറുകുമ്പോൾ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുകയാണ് കോൺഗ്രസ്. കേസിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അടുത്തമാസത്തേക്ക് നീളുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News