പൂര്‍ണഗര്‍ഭിണിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

അമേരിക്കയിലെ(America) ഇല്ലിനോയ്സില്‍ പൂര്‍ണ ഗര്‍ഭിണിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍(Arrest). ലീസ് എ ഡോഡ് എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇല്ലിനോയ്സ് പൊലീസ് പുറത്തുവിടുകയായിരുന്നു. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.

മകളെ കാണാന്‍ അപ്പാര്‍ട്ട്മെന്റിലെത്തിയ അമ്മയാണ് ലീസ് എ ഡോഡിനെ തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ കാമുകന്‍ ഡിയാന്‍ഡ്ര ഹോളോവെയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ലീസിന് ബന്ധമുണ്ടായിരുന്നു.

അന്വേഷണത്തില്‍ പ്രതിയായ കാമുകന്‍ അറസ്റ്റിലായി. യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് അടുത്ത് മാലിന്യമിടാന്‍ വെച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് യുവതിയുടെ തല നിക്ഷേപിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പ്രതിയുടെ പേരില്‍ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസെടുത്തിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here