Agnipath:രാജ്യത്ത് അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ഇരമ്പുന്നു

സായുധസേനകളിലേക്ക് നാല് വര്‍ഷത്തേക്ക് താത്കാലിക നിയമനം നല്‍കുന്ന (Agnipath)അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കലാപമായി മാറി.
ബീഹാറില്‍ പ്രധിഷേധക്കാര്‍ ട്രെയിന്‍ കത്തിച്ചു. വാഹനങ്ങള്‍ ഉള്‍പ്പടെ അടിച്ചു തകര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് യുവാക്കള്‍ ബിജെപി ഓഫീസ് അഗ്‌നിക്കിരയാക്കി. ഹരിയനയില്‍ പൊലിസ് ആകാശത്തേക്ക് വെടിവച്ചു. ഉത്തര്‍പ്രദേശിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സായുധസേനകളിലേക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ അഗ്‌നിപഥിനെതിരെ നടക്കുന്ന പ്രതിഷേധമാണ് പലയിടങ്ങളിലും കലാപമായി മാറിയത്. സായുധ സേനയിലേക്കുള്ള റിക്രൂട്‌മെന്റ് പഴയ രീതിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ഥികളുടെ സമരം.

ബീഹാറില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ബീഹാറില്‍ പ്രതിഷേധാക്കാര്‍ ട്രെയിന്‍ അഗ്‌നിക്കിരയാക്കി. പാട്‌നയില്‍ വിവിധ ഇടങ്ങളില്‍ ട്രെയിന്‍ തടയുകയും,റോഡ് ഉപരോധിക്കുകയും ചെയ്തു. കടകള്‍, വാഹനങ്ങള്‍ ഉള്‍പ്പടെ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധം കനത്തതോടെ ബീഹാറില്‍ 28 ട്രെയിന്‍ സര്‍വീസുകള്‍ റദാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രോഷത്തില്‍ ബീഹാറിലെ നവദയിലെ ബിജെപി ഓഫീസ് പ്രതിഷേധാക്കാര്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ 25000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിദേയമാക്കാന്‍ സാധിച്ചില്ല. ഹരിയാനയില്‍ പ്രതിഷേധക്കാരെ പിന്‍തിരിപ്പിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.

4 വര്‍ഷത്തെക്ക് മാത്രമായി സായുധ സേനയിലേക്ക് റിക്രൂട്‌മെന്റ് നടത്തിയാല്‍, 4 വര്‍ഷത്തിന് ശേഷം മറ്റൊരു തൊഴില്‍ തേടേണ്ടി വരുമെന്നും, യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്നും പ്രതിഷേധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിച്ചു കൊണ്ട് പെന്‍ഷന്‍ തുക ലഭിക്കാനാണ് മോദി സര്‍ക്കാര്‍ അഗ്‌നിപത് പദ്ധതി നടപ്പിലാക്കുന്നതെന്ന് യെച്ചൂരി വിമര്‍ശിച്ചു. അഗ്‌നിപഥ് പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സായുധ സേനയില്‍ അംഗമാകുവാനായി വര്‍ഷങ്ങളായി പരിശീലനം നടത്തുന്ന യുവാക്കളുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News