P Sreeramakrishnan: ഷെയ്ഖിന് കൈക്കൂലി നല്‍കാന്‍ മാത്രം താന്‍ വളര്‍ന്നോ..?; സ്വപ്നയുടെ ആരോപണം അടിസ്ഥാനരഹിതം: പി ശ്രീരാമകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ്(Swapna Suresh) കോടതിയില്‍ നല്‍കിയ മൊഴി തള്ളി പി. ശ്രീരാമകൃഷ്ണന്‍(P Sreeramakrishnan). സ്വപ്നയുടെ ആരോപണം അടിസ്ഥാനരഹിവും അസംബദ്ധവുമാണ്. ഷാര്‍ജ ഷെയ്ഖിനും കോണ്‍സുല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്ന് അദ്ദേഹം ചോദിച്ചു.

സ്വപ്ന പറയും പോലൊരു കോളേജ് ഷാര്‍ജയില്‍ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോള്‍ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ല. ഷാര്‍ജ ഷെയ്ക്കുമായോ കോണ്‍സുലേറ്റ് ജനറലുമായയോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല.

കേരളത്തേക്കാള്‍ മൂന്നിരിട്ടി വരുമാനമുള്ള ഷാര്‍ജയുടെ ഷെയ്ഖിന് എന്തിനാണ് തന്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here