Ukraine: യുക്രൈന് കൂടുതല്‍ ആയുധം നല്‍കാന്‍ നാറ്റോ

റഷ്യയെ ചെറുക്കാന്‍ യുക്രൈന്് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ നല്‍കുമെന്ന് നാറ്റോ. നാറ്റോയുടെ ദ്വിദിന യോഗത്തില്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയുടെ അംഗത്വ അപേക്ഷകള്‍ക്കൊപ്പം യുക്രൈന്‍ സ്ഥിതിഗതികളും ചര്‍ച്ചയായി.

ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ തുടര്‍ന്നും യുക്രൈന് ലഭ്യമാക്കാന്‍ സഖ്യരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. സ്വീഡനും ഫിന്‍ലാന്‍ഡും നാറ്റോയുടെ ഭാഗമാകുന്നതിനെ അനുകൂലിച്ച് ഏഴ് അംഗരാജ്യം രംഗത്തെത്തി. ഡച്ച്, ഡാനിഷ്, ബല്‍ജിയം, പോളണ്ട്, പോര്‍ച്ചുഗല്‍, ലാറ്റ്വിയ പ്രധാനമന്ത്രിമാരും റുമേനിയ പ്രസിഡന്റുമാണ് പിന്തുണ പരസ്യമാക്കിയത്.

കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശാനിരക്കുമായി യുഎസ് ഫെഡറല്‍ റിസര്‍വ്

കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശാനിരക്ക് വര്‍ധനയുമായി യുഎസ് ഫെഡറല്‍ റിസര്‍വ്(US Federal Reserve). 1.5ഉം 1.75ഉം ശതമാനത്തിലേക്കാണ് പലിശാനിരക്കുകള്‍ വര്‍ധിപ്പിച്ചത്. അമേരിക്കയില്‍(America) വിലക്കയറ്റം കടുക്കുന്നതിനിടെയാണ് സെന്‍ട്രല്‍ ബാങ്കിന്റെ(Central Bank) നടപടി.

1994ന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പലിശാനിരക്കുകളില്‍ ഇത്ര വലിയൊരു കുതിച്ചുചാട്ടമുണ്ടാകുന്നത്. മുക്കാല്‍ ശതമാനം പലിശ വര്‍ധിപ്പിച്ചതോടെയാണ് നിരക്കുകള്‍ 1.5ഉം 1.75ഉം ശതമാനത്തിലെത്തിയത്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം. അമേരിക്കയില്‍ പണപ്പെരുപ്പം മൂലം വന്‍ വിലക്കയറ്റം നേരിടാനായാണ് തിരക്കിട്ട നിരക്ക് വര്‍ധന.
ജൂലായിലും സമാനമായ നിരക്ക് വര്‍ധനവുണ്ടാകുമെന്ന് ഫെഡ് മേധാവി ജെറോം പവല്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷം യുഎസിലെ പലിശ നിരക്ക് 3.4 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. 2023 അവസാനത്തോടെ നിരക്ക് 3.8 ശതമാനത്തിലെത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

കോവിഡിനെതുടര്‍ന്നുണ്ടായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പെട്ടെന്നുള്ള നിരക്ക് വര്‍ധന അനിവാര്യമാണെന്നായിരുന്നു ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ വിലയിരുത്തല്‍. വിലക്കയറ്റം ലക്ഷ്യ നിലവാരമായ രണ്ടുശതമാനത്തിലേയ്ക്ക് ഒതുക്കാനായുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സമിതിയുടെ തീരുമാനം.

അമേരിക്കയുടെ ഈ തീരുമാനം ആഗോളതലത്തില്‍ ഓഹരി വിപണികളെയും സമ്പദ്ഘടനകളെയും സമ്മര്‍ദത്തിലാക്കും. രാജ്യങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News