നെറ്റ്ഫ്‌ലിക്സിന്റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമതെത്തി സിബിഐ 5|CBI 5

നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമതെത്തി സിബിഐ 5. ഒ ടി ടി റിലീസില്‍ മികച്ച നേട്ടവുമായി മമ്മൂട്ടി ചിത്രം സിബിഐ 5 കുതിപ്പ് തുടരുകയാണ്. ഈ മാസം 12 ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയത്. നെറ്റ്ഫ്‌ലിക്‌സില്‍ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും. തിയേറ്ററുകളിലും ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമാണ് ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്തത്.

സ്‌പൈഡര്‍മാന്‍ നോ വേ ഹോം, ആര്‍ആര്‍ആര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെയൊക്കെ പിന്തള്ളിയാണ് സിബിഐ 5 ഒന്നാമതെത്തിയത്. സ്‌പൈഡര്‍മാന്‍ നോ വേ ഹോം ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ ഡോണ്‍ മൂന്നാമതും രാജമൗലിയുടെ ആര്‍ആര്‍ആര്‍ നാലാം സ്ഥാനവും നേടി. ആദ്യത്തെ 9 ദിവസം കൊണ്ട് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മെയ് 1 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ഒരേ പോലെ ചിത്രത്തിന് ലഭിച്ചത്. വിക്രമായി ജഗതി ശ്രീകുമാറിനെ സ്‌ക്രീനില്‍ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളില്‍ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel