John Brittas MP : ലോക കേരള സഭയെ വിവാദത്തിൽ തളച്ചിടരുത് ; ജോൺ ബ്രിട്ടാസ് എം പി

കേരളത്തിൻ്റെ കരുതൽ സാമൂഹിക മൂലധനമാണെന്ന് ജോൺ ബ്രിട്ടാസ് എം പി(John Brittas MP ). ലോക കേരള സഭയെ വിവാദത്തിൽ തളച്ചിടരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ഭാവി നിർണയിക്കുന്ന പ്രധാനപ്പെട്ട സംരംഭമാണ് ലോക കേരള സഭ.കേരളത്തെ മാറ്റിത്തീർക്കാവുന്ന നിർണായക ചർച്ചയുടെ ഇടമാണ് ഈ വേദി.അതിൻ്റെ പ്രാധാന്യം ഏവരും ഉൾക്കൊള്ളണമെന്നും ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത് എത്തിയത് അഭിമാനകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ ജീവിതവും നേട്ടങ്ങളും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ 50 ലക്ഷം ജനങ്ങൾ പ്രവാസികളെ ആശ്രയിച്ചാണ് കഴിയുന്നത്.ലോക കേരള സഭ, ഭാവി പ്രവർത്തനങ്ങൾക്കുള്ള ദർശന രേഖ രൂപീകരിക്കുന്നതിൽ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുളള കേരളത്തിന്റെ ശ്രമങ്ങൾക്ക് പ്രവാസി സമൂഹം പിന്തുണ നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.ലോക കേരള സഭയിൽ ഉയരുന്ന നൂതന ആശയങ്ങൾ ഭാവി കേരളത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വകേരളത്തിന്റെ വിശാല ജനാധിപത്യ വേദിയാണ് ലോക കേരളസഭയെന്ന് സ്പീക്കര്‍ എം ബി രാജേഷ്(M B Rajesh) പറഞ്ഞു. കേരളത്തിന്റെ GDPയുടെ 35% പ്രവാസികളുടെ സംഭാവനയാണ്. പ്രവാസി സമൂഹത്തിന്റെ ആശയം പങ്കുവയ്ക്കാന്‍ വേദിയായി ലോക കേരള സഭ മാറിയെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം പ്രവാസികൾ രാഷ്ട്രീയം നോക്കാതെ എല്ലാ നേതാക്കളെയും സ്നേഹിക്കുന്നവരാണെന്ന് എം എ യൂസഫലി പറഞ്ഞു.അത് ഈ അവസരത്തിൽ എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരള സർക്കാർ നമ്മളെ ക്ഷണിക്കുന്നു. ആശയങ്ങൾ പങ്കു വയ്ക്കുന്നു എന്നതാണ് പ്രധാനം.അതിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിക്കുന്നതായും എം എ യൂസഫലി പറഞ്ഞു.

ലോക കേരള സഭ സംഘടിപ്പിക്കുന്നതിന് സർക്കാരിന് നന്ദി പറഞ്ഞ് എം എ യൂസഫലി. കേരളത്തിന് വേണ്ടി നമുക്ക്‌ എന്ത് ചെയ്യാൻ ആകും ? പ്രവാസികൾക്കായി എന്ത് ചെയ്യാനാകും ? ഈ കാര്യങ്ങൾ പ്രധാനമായും ലോക കേരളസഭയിൽ ചർച്ച ചെയ്യണമെന്ന് എം എ യൂസഫലി പറഞ്ഞു.

അതേസമയം പ്രവാസികൾക്ക് മികച്ച സഹായമാണ് കേരളത്തിലെ സർക്കാർ നൽകുന്നതെന്ന് രവി പിള്ള അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News