Recipe:ഡിന്നറിന് വെറൈറ്റിയ്ക്ക് നല്ല കിടിലന്‍ ചുവന്ന ബീറ്റ്‌റൂട്ട് ചപ്പാത്തി ആയാലോ?

ഒരേ രീതിയില്‍ എന്നും ചപ്പാത്തിയുണ്ടാക്കി മടുത്തോ? എങ്കില്‍ കളര്‍ഫുള്‍ ആയി ഇന്ന് ചുവന്ന ചപ്പാത്തി ഉണ്ടാക്കിയാലോ?ഹെല്‍ത്തിയായ ബീറ്റ്‌റൂട്ട് ചപ്പാത്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ബീറ്റ്റൂട്ട് നുറുക്കിയത്- ഒന്ന്
വെള്ളം- അരക്കപ്പ്
ഗോതമ്പുമാവ്- രണ്ടുകപ്പ്
ബട്ടര്‍- ഒരുടീസ്പൂണ്‍
ഉപ്പ്- ഒരുടീസ്പൂണ്‍
കുരുമുളകുപൊടി- ഒരുടീസ്പൂണ്‍
എണ്ണ- ഒരുടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

തൊലികളഞ്ഞ് ബീറ്റ്റൂട്ട് നുറുക്കണം, അതിലേക്ക് അരകപ്പ് വെള്ളമൊഴിച്ച് അരയ്ക്കുക. ഒരു ബൗളില്‍ ഗോതമ്പുമാവിട്ട് ഉപ്പ്, കുരുമുളകുപൊടി, ബട്ടര്‍, ബീറ്റ്റൂട്ട് അരച്ചത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഒരുമണിക്കൂര്‍ മാവ് മാറ്റിവെക്കണം. എന്നിട്ട് ഉരുട്ടി ചപ്പാത്തി ചുട്ടെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News