പ്രണയ ബന്ധം തകര്‍ന്നു; സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കി; സിദ്ദുവിന്റെ കൊലയില്‍ കുടുങ്ങി കല്യാണി|Arrest

ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകള്‍ കല്യാണി സിങ്ങ് പിടിയില്‍. കല്യാണി സിങ്ിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ വിരാമമാകുന്നത് ഏഴു വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വങ്ങളാണ്. കൊലപാതകത്തിനു കാരണം പ്രണയബന്ധം തകര്‍ന്നതിന്റെ പകയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 7 വര്‍ഷം മുന്‍പത്തെ കൊലപാതകക്കേസില്‍ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് കല്യാണിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ 4 ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. കേസിലെ ആദ്യ അറസ്റ്റാണിത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വാഹനങ്ങളും കണ്ടെത്താനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ തീരുമാനം.

പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്.സിദ്ദുവിന്റെ കൊച്ചുമകന്‍ സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു 2015 സെപ്റ്റംബര്‍ 20ന് ആണ് കൊല്ലപ്പെടുന്നത്. അടുത്തദിവസം ചണ്ഡിഗഡിലെ ഒരു പാര്‍ക്കില്‍ 5 വെടിയുണ്ടകളേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ സിദ്ദുവിനെ വെടിവച്ചുകൊന്ന ആള്‍ക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് കല്യാണിയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. സിദ്ദുവിനെ വിവാഹം ചെയ്യാന്‍ കല്യാണി ആഗ്രഹിച്ചിരുന്നു. എന്നാല്‍, കല്യാണിയുമായുള്ള ബന്ധത്തെ സിദ്ദുവിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു. ഇതോടെ കല്യാണിക്ക് സിദ്ദുവിനോടു പകയായി. കല്യാണിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ സിദ്ദു അവളുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തത് കല്യാണിയുടെ പക വര്‍ധിപ്പിച്ചു. ഇതായിരുന്നു കൊലപാതക കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here