മൂന്നാം ലോക കേരള സഭക്ക് തിരുവനന്തപുരത്ത് തുടക്കം

മൂന്നാം ലോക കേരള സഭക്ക് തിരുവനന്തപുരത്ത് തുടക്കമായി.നിശാഗന്ധിയിൽ നടന്ന പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഭാവി പ്രവർത്തനങ്ങൾക്കുള്ള ദർശനരേഖ രൂപീകരിക്കുന്നതിൽ ലോക കേരള സഭ വിജയിച്ചെന്നും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുളള കേരളത്തിന്റെ ശ്രമങ്ങൾക്ക് പ്രവാസി സമൂഹം പിന്തുണ നൽകണമെന്നും ഗവർണർ പറഞ്ഞു.

മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും പ്രമുഖ പ്രവാസി വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു.നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ലോകകേരളസഭക്ക് തുടക്കമായി.പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭയിൽ ഉയരുന്ന നൂതന ആശയങ്ങൾ ഭാവി കേരളത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ഗവർണർ പറഞ്ഞു.വിമർശനങ്ങൾ സ്വാഗതാർഹമാണെന്നും എന്നാൽ പ്രവാസികളുടെ വിശാല സംരംഭത്തെ ഇകഴ്ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി.

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന പ്രധാനപ്പെട്ട സംരംഭമായ ലോക കേരള സഭയെ വിവാദത്തിൽ തളച്ചിടരുത് ചടങ്ങിൽ പങ്കെടുത്ത ജോൺബ്രിട്ടാസ് എംപി പറഞ്ഞു.

പൊതുസമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്തു. പ്രവാസി വ്യവസായികളായ എംഎ യൂസഫലി,രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News