ADVERTISEMENT
ആയോധന കലയുടെ സൗന്ദര്യവും വ്രതശുദ്ധിയും സംഗമിച്ച ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി വീണ്ടും പടനിലത്ത് നടന്നു.രണസ്മ
രണകൾ ഇരമ്പുന്ന പരദേവരുടെ മണ്ണിൽ കൈയും മെയ്യും മറന്ന് പോരാളികൾ ഏറ്റുമുട്ടി.
വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച അടന്തമേളവും പഞ്ചാരിമേളവുംഅടമ്പടിയേകിയപ്പോൾ പോരാളികൾ പരിസരം മറന്ന് അങ്കം വെട്ടി.
ആയിരക്കണക്കിന് യോദ്ധാക്കളും പരബ്രഹ്മഭക്തരും പ്രത്യേക വേഷങ്ങളോടെ തലപ്പാവുധരിച്ച് പടനിലത്തേക്ക് ഒഴുകി.പടനിലത്തെത്തിയ യോദ്ധാക്കൾ പരബ്രഹ്മത്തെ വണങ്ങി വിവിധഭാഗങ്ങളിൽ ഒത്തുകൂടി. ക്ഷേത്രത്തിൽ ശംഖ് നാദം മുഴങ്ങിയതോടെ ഗുരുക്കന്മാരുടെയും കളിയാശാന്മാരുടെയും നേതൃത്വത്തിൽ യോദ്ധാക്കൾ ഓഫീസിനുമുന്നിൽ അണിനിരന്നു.
തുടർന്ന് ഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ
പടത്തലവന്മാർക്ക് ധ്വജം കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു.അലങ്കരിച്ച ഋഷഭ വീരന്മാർ,വാദ്യമേളങ്ങൾ, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കിഴക്കും
പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, ഒണ്ടിക്കാവ്, തകിടിക്കണ്ടം, മഹാലക്ഷ്മികോവിൽ,ഗണപതി ആൽത്തറ എന്നിവിടങ്ങൾ വലംവെച്ച് എട്ടുകണ്ടത്തിന്‍റെ വടക്കുഭാഗത്തെത്തി കിഴക്കും പടിഞ്ഞാറും കരകളിലായി നിരന്ന് കരക്കളി ആരംഭിച്ചു.
പരുന്ത് എട്ടുകണ്ടത്തിനുമുകളിൽ വലംവെച്ചു പറന്നതോടെ പടത്തലവന്മാരും കളിയാശാന്മാരും കരപ്രമാണിമാരും എട്ടുകണ്ടത്തിന്റെ മധ്യഭാഗത്തിറങ്ങി കരപറഞ്ഞ് ഹസ്തദാനം ചെയ്തു.ഇതോടെ യോദ്ധാക്കൾ ഇരുകരകളിൽനിന്നും എട്ടുകണ്ടത്തിലേക്ക് എടുത്തുചാടി പോരാട്ടമാരംഭിച്ചു.തകിടിക്കണ്ടത്തിലും അല്പനേരം പോരാട്ടം നടന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.