Investigation Team; വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ അക്രമശ്രമം; പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

മുഖ്യമന്ത്രിക്കെതിരെ ആക്രമണ ശ്രമം നടന്ന ഇൻഡിഗോ എയർലൈൻസ് വിമാനം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു.തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് വിമാനം പരിശോധിച്ച് മഹസ്സർ തയ്യാറാക്കിയത്.

ഇൻഡിഗോ എയർലൈൻസിന്റെ 6E7407 വിമാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.പ്രത്യേക അന്വേഷണ സംഘത്തിലുള്ള ശംഖുമുഖം എസിപി ഡി കെ പ്രിത്വിരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് വിമാനം പരിശോധിച്ച് മഹസ്സർ തയ്യാറാക്കിയത്.വരും ദിവസങ്ങളിൽ സാക്ഷികളിൽ നിന്നും മൊഴിമെടുക്കും.വ്യാഴാഴ്ച എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ച് ചേർന്ന അന്വേഷണസംഘത്തിന്റെ യോഗത്തിൽ തെളിവെടുപ്പിനെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി.

കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള യാത്രക്കാരിൽ നിന്നും മൊഴിയെടുക്കും.വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.ഇത് കണ്ടെത്താനായി പ്രതികളുടെ ഫോൺ രേഖകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കും.ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് കണ്ണൂർ ക്രെംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here