Agnipath ;അഗ്നിപഥ് പദ്ധതി; രാജ്യവ്യാപക പ്രതിഷേധം ഇന്നും ശക്തമാകാൻ സാധ്യത

സായുധസേനകളിലെ ഹ്രസ്വകാല നിയമനത്തിനായുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഇന്നും ശക്തമാകും.ബീഹാറിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം കലാപാമായി മാറി.
ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് തീയിടുകയും ബിജെപി എംഎല്‍എയുടെ വാഹനം തകര്‍ക്കകയും ചെയ്തു. കടകൾ, വാഹനങ്ങൾ തുടങ്ങിയവ പ്രതിഷേധക്കാർ അടിച്ചു തകർത്തു.

പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ 25000 പൊലീസ് പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.ഹരിയാനയിൽ നിരോധനജ്ഞ തുടരുകയാണ്. പ്രധാനഇടങ്ങളിൽ cctv ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദില്ലിയിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ദില്ലി പൊലിസ് അറസ്റ്റ് ചെയ്തു. ദില്ലി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 9 പ്രവർത്തകരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

4 വർഷത്തെക്ക് മാത്രമായി സായുധ സേനയിലേക്ക് റിക്രൂട്മെന്റ് നടത്തിയാൽ, 4 വർഷത്തിന് ശേഷം മറ്റൊരു തൊഴിൽ തേടേണ്ടി വരുമെന്നും, യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്നും പ്രതിഷേധ പ്രവർത്തകർ വ്യക്തമാക്കി. അതേസമയം, അഗ്നിപത് പദ്ധതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് മുതിർന്ന കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരി രംഗത്തെത്തി. അഗ്നിപത് പദ്ധതിക്കെതിരെ കോൺഗ്രസ് നിലപാട് സ്വീകരിച്ചിരിക്കെ മനീഷ് തിവരിയുടെ നിലപാട് കോൺഗ്രസിന് തലവേദനയായി മാറുകയാണ്. യുവാക്കൾ കൂടുതലായി സൈന്യത്തിലേക്ക് വന്നാൽ ഇന്ത്യൻ സൈന്യം സാങ്കേതികമായി മെച്ചപ്പെടുമെന്നാണ് മനീഷ് തിവാരിയുടെ വാദം.

അതിനിടെ പദ്ധതിയെ പിന്തുണച്ച് നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ഉപേന്ദ്ര ദ്വിവേദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തുവന്നു. അഗ്നിപഥ് വഴി സേനയിലെ തൊഴിലവസരം മൂന്നിരട്ടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സേവനം പൂര്‍ത്തിയാക്കുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്കവേണ്ടെന്നും തൊഴില്‍ അവസരങ്ങളും തുടര്‍പഠന സാധ്യതകളുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here