Palarivattom;പാലാരിവട്ടത്ത് സിപിഐഎമ്മിന്‍റെ പതാക കത്തിച്ചു; കോൺഗ്രസ് പ്രവർത്തകരായ മൂന്ന് ട്രാൻസ്ജൻഡേർസ് അറസ്റ്റില്‍

കൊച്ചി പാലാരിവട്ടത്ത് സിപിഐഎമ്മിന്‍റെ പതാക കത്തിച്ച കേസിൽ മൂന്ന് ട്രാൻസ്ജെൻഡറുകള്‍ അറസ്റ്റില്‍. മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍മീഡിയ വഴി അധിക്ഷേപം ചൊരിഞ്ഞുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ട്രാന്‍സ്ജന്‍ഡറുകള്‍ പതാക കത്തിച്ചത്.

ചേർത്തല കഞ്ഞിക്കുഴി എസ്എൽ പുരം സ്വദേശിനി അരുണിമ മനോഹരൻ, നേര്യമംഗലം സ്വദേശിനി അന്ന രാജു എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെയാളെ പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട്‌ 3.30നാണ്‌ സൗത്ത് ജനത റോഡിൽ സിപിഐ എം സ്ഥാപിച്ച കൊടിമരത്തിലെ പതാക അഴിച്ചെടുത്ത് കത്തിച്ച ശേഷം ഫെയ്‌സ്‌ബുക്കിലൂടെ പ്രചരിപ്പിച്ചത്‌. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ കേരളമാകെ നടത്തിയ കലാപത്തിന്‍റെ ഭാഗമായാണ്‌ കൊടി കത്തിച്ചത്‌.

തങ്ങൾ ട്രാൻസ്ജെൻഡർ കോൺഗ്രസ് ജില്ലാ ഭാരവാഹികളാണെന്ന്‌ ഇവർ വീഡിയോയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെയും സിപിഐ എം പ്രവർത്തകർക്കു നേരെയും അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു പതാക കത്തിക്കൽ. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കെ സുധാകരന്‍ അടക്കമുളള നേതാക്കളാണ് ഇവര്‍ക്ക് പിന്നിലെന്നും ട്രാന്‍സ്ജന്‍ഡേഴ്സ് വിഭാഗം തന്നെ പ്രതികരിച്ചു.

സിപിഐ എം സൗത്ത്‌ ജനത ബ്രാഞ്ച് സെക്രട്ടറി എം എസ് മിഷൽ നൽകിയ പരാതിയിലാണ്‌ അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News