
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇത് വ്യക്തമാക്കിയത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ഇൻഡിഗോ എയർലൈൻസിന്റെ 6E7407 വിമാനത്തിൽ മുഖ്യമന്ത്രിയ്‌ക്ക് നേരെ നടന്നത് വധശ്രമം തന്നെയാണ്. തിരുവനന്തപുരത്ത് വിമാനം നിർത്തി ഇറങ്ങാൻ തുടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയ്‌ക്ക് നേരെ അക്രമികൾ പാഞ്ഞടുത്തത്.
ഇ.പി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞില്ലായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടേനെ. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ലെന്നും അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഏർപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.പഞ്ചാബിലെ ഭിന്ദ്രൻവാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാകിലെന്നും കോടിയേരി വ്യക്തമാക്കി .
ജനങ്ങൾ തള്ളികളഞ്ഞ നുണകളാണ് വീണ്ടും അവതരിപ്പിച്ച് പ്രതിപക്ഷം നാട്ടിൽ കലാപമുണ്ടാക്കാൻ നോക്കുന്നത്.അക്രമത്തിന് കോപ്പുകൂട്ടിയവരെ കർശന നിയമനടപടികൾക്ക് വിധേയമാക്കണമെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here