Agnipath:”രാജ്യം കത്താന്‍ അനുവദിക്കരുത്, അഗ്നിപഥ് പിന്‍വലിക്കുക,രാജ്യത്തെ രക്ഷിക്കുക…”:പി കെ ശ്രീമതി ടീച്ചര്‍

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി (P K Sreemathi Teacher)പി കെ ശ്രീമതി ടീച്ചര്‍. (Agnipath)അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീമതി ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

”കേന്ദ്ര സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുക ‘അഗ്‌നിപഥ്’ പിന്‍വലിക്കുക.
വടക്കേ ഇന്ത്യ കത്തുന്നു, ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറാകുന്ന യുവാക്കള്‍ക്ക് പെന്‍ഷന്‍ പോലും കൊടുക്കില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹം. അഗ്‌നിപഥത്തെ നേരിടാന്‍ അഗ്‌നി തന്നെ യുവാക്കള്‍ ആയുധമാക്കുന്നു. രാജ്യം കത്താന്‍ അനുവദിക്കരുത് ഉടനെ അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക. രാജ്യത്തെ രക്ഷിക്കുക.”

രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ‘രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും അഗ്നിപഥ് പദ്ധതിക്കെതിരെ ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചിരുന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ കരാര്‍ തൊഴിലാളികളായി യുവജനങ്ങളെ അതിര്‍ത്തിയിലേക്ക് ക്ഷണിക്കുകയാണ്. നാല് വര്‍ഷത്തെ കരാര്‍ തൊഴില്‍ കൊണ്ട് സൈന്യത്തിന് എന്ത് കാര്യക്ഷമതയാണ് ലഭിക്കുകയെന്നും, സായുധ സേനയിലെ തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും തകര്‍ക്കുകയാണ് ഈ നയം ചെയ്യുകയെന്നും, സ്ഥിരം തൊഴില്‍ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്‌മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയാണിതെന്നും സ്വജീവന്‍ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകര്‍ക്കുകയാണ് ഈ കരാര്‍വല്‍ക്കരണത്തിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും തുടങ്ങിയ നിരവധി വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News