CM; ലോക കേരളസഭ: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  കഴിഞ്ഞിട്ടുണ്ട്, മുഖ്യമന്ത്രി

പ്രവാസി സമൂഹത്തിന്‍റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ കാരണങ്ങളാൽ  വിട്ടുനിന്ന മുഖ്യമന്ത്രിയുടെ സന്ദേശം മൂന്നാം ലോക കേരള സഭയിൽ മന്ത്രി പി.രാജീവ് വായിച്ചു. ദീർഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത്. പുതിയ കർമ്മ പദ്ധതികൾ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്, കേരളത്തിന്റെ വികസനത്തിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്താൻ സാധിച്ചു,സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്‌. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്.17 ലക്ഷം പ്രവാസികൾ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ലോക കേരള സഭക്കെതിരായ വിമർശനങ്ങളിൽ സ്പീക്കർ എം ബി രാജേഷ് മറുപടി പറയുകയുണ്ടായി.ലോക കേരള സഭ പാഴ് ചെലവല്ല, വിമർശനങ്ങൾ അധിക്ഷേപത്തിന്റെ പരിധിയിലേക്ക് എത്തുന്നു.ഭക്ഷണത്തിന്റെ കണക്ക് പോലും ഇത്തരക്കാർ ചോദിക്കുന്നു.പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്നമാണ്.പ്രവാസികൾക്ക് നാം എന്ത് കൊടുക്കുന്നു എന്ന് കൂടി ചിന്തിക്കണം.ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന രീതി ശരിയല്ലെന്ന് വിമർശകർ ഓർക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News