Agnipath Protest:അഗ്‌നിപഥ് പ്രതിഷേധം: സെക്കന്ദരാബാദിലെ പൊലീസ് വെടിവെയ്പ്പില്‍ ഒരു മരണം

അഗ്‌നിപഥ്(Agnipath) പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ റെയില്‍വേ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ജനക്കൂട്ടത്തെ തുടക്കത്തില്‍ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും ആളുകള്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് വെടിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസ് ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഗുരുതര പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സെക്കന്ദരാബാദില്‍ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ പ്രതിഷേധക്കാര്‍ കയ്യേറുകയും ട്രെയിന്‍ ബോഗികള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടയിലും യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇതെന്നാണ് റെയില്‍വേ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News