Agnipath; അഗ്നിപഥിൽ ആളിക്കത്തി യുവാക്കളുടെ പ്രതിഷേധം; ബീഹാർ ഉപമുഖ്യമന്ത്രിയുടെ വസതിയിൽ അക്രമം

അഗ്നിപഥിൽ (Agnipath) ആളിക്കത്തി യുവാക്കളുടെ പ്രതിഷേധം. ബിഹാറിലും യുപിയിലും, തെലങ്കാനയിലും ട്രെയിനുകൾക്ക് തീവെച്ചു. ഹരിയാനയിലും, മധ്യപ്രദേശിലും ശക്തമായ പ്രതിഷേധംഇപ്പോഴും തുടരുകയാണ്.

ബീഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വസതിക്ക് നേരെ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ നടന്ന പ്രതിഷേധത്തിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ഹരിയാനയിൽ യുവാക്കളും പോലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ലാത്തി വീശിച്ചിയതോടെയാണ് കല്ലേറുണ്ടത്. സംഘർഷത്തെ തുടർന്ന് ഹരിയാനയിലെ പൽവാൾ ജില്ലയിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. തെലങ്കനായിൽ സിക്കന്ദരബാദ് സ്റ്റേഷനിലാണ് പ്രതിഷേധം ഉണ്ടായത്. ട്രെയിനുകൾക്ക് നേരെ അക്രമം ഉണ്ടായ സാഹചര്യത്തിൽ റെയിൽവേ ഹെല്പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. 200 സർവീസുകളെ പ്രതിഷേധം ബാധിച്ചു. 35 ട്രെയിനുകൾ റദ്ദാക്കിയെന്നും റെയിൽവേ അറിയിച്ചു.

അ​ഗ്നിപഥ് പദ്ധതിയിൽ കേന്ദ്ര സർക്കാരിന് കൈപൊള്ളുകയാണിപ്പോൾ.അ​ഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ബിഹാറിൽ പാസഞ്ചർ ട്രെയിനിന് ഉദ്യോ​ഗാർത്ഥികൾ തീയിട്ടു. രണ്ട് ബോ​ഗികൾ പൂർണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജമ്മുത്താവി- ​ഗുഹാവത്തി എക്സ്പ്രസിനാണ് പ്രതിഷേധക്കാർ തീയിട്ടത്. ഇതിനുപുറമേ ആര റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്. ലഖിസറായ് സ്റ്റേഷനിൽ വിക്രംശീല എക്സ്പ്രസും സമരക്കാർ കത്തിച്ചു. ഉത്തർ പ്രദേശിലെ ബലിയയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചിരുന്നു. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ.

തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും ആളുകൾ പ്രതിഷേധം തുടർന്നു. തുടർന്ന് വെടിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസ് ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതര പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here