യോഗ മാത്രമാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന് പ്രചരിപ്പിക്കുന്നു: കേന്ദ്രത്തിനെ വിമര്‍ശിച്ച് എന്‍ എസ് മാധവന്‍|N S Madhavan

യോഗ മാത്രമാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന് കേന്ദ്രം പ്രചരിപ്പിക്കുന്നുവെന്ന് വിമര്‍ശിച്ച് (N S Madhavan)എന്‍ എസ് മാധവന്‍. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സമം യോഗ എന്നായി മാറി. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം വിദേശ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് കേരളം മുന്‍കൈ എടുക്കണമെന്നും എന്‍ എസ് മാധവന്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം വിദേശ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് കേരളം മുന്‍കൈ എടുക്കണം. അതേസമയം കഴിഞ്ഞ കുറച്ച് കാലങ്ങളായി രാജ്യത്തെ ഒരു പ്രത്യേക പ്രദേശത്തെ സംസ്‌കാരം മാത്രം പ്രചരിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും എന്‍ എസ് മാധവന്‍ വിമര്‍ശിച്ചു.

MB Rajesh; ലോക കേരള സഭ പാഴ് ചെലവല്ല, ക്ഷണിച്ചിട്ട് വരുന്നവരെ കണക്ക് പറഞ്ഞ് അപമാനിക്കരുത്; സ്പീക്കർ എം ബി രാജേഷ്

ലോക കേരളസഭക്ക് എതിരായ ആസൂത്രിത ആക്ഷേപങ്ങൾ അധിക്ഷേപത്തിന്റെ പരിധിയിലേക്ക് എത്തുന്നു എന്ന് സ്പീക്കർ എം.ബി രാജേഷ്. വിളിച്ച് വരുത്തി അപമാനിക്കുന്ന അവസ്ഥ അംഗീകരിക്കാനാകില്ല. ലോക കേരള സഭ ധൂർത്തെന്ന് ആക്ഷേപിച്ച പ്രതിപക്ഷത്തെ പ്രവാസി വ്യവസായി എം.എ യൂസഫലിയും കടുത്ത ഭാഷയിൽ വിമർശിച്ചു. സമഗ്രമായ കുടിയേറ്റ നിയമം കേന്ദ്രം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതെസമയം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ലോക കേരള സഭ അനവസരത്തിലെ ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനിടെയാണ് വിമർശനങ്ങൾക്കെതിരെ സ്പീക്കർ എം.ബി രാജേഷ് പ്രതിനിധി സമ്മേളനത്തിൽ ആഞ്ഞടിച്ചത്. പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്നമാണെന്ന് സ്പീക്കർ വിമർശിച്ചു.

സ്വന്തം ചെലവിൽ ഇവിടെ എത്തിയ പ്രവാസികൾ ഇവിടുണ്ട് ഭക്ഷണം കഴിക്കുന്നതാണോ ധൂർത്തെന്ന് പ്രവാസി വ്യവസായി എം.എ യൂസഫലി പ്രതിപക്ഷത്തോട് ചോദിച്ചു.സമഗ്രമായ കുടിയേറ്റ നിയമം വേണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി 17 ലക്ഷം പ്രവാസികൾ കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടും പുനരധിവാസത്തിന് കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം മന്ത്രി പി രാജീവ് വായിച്ചു.

65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമായി 351 പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News