Agnipath; അഗ്നിപഥ്‌ രാജ്യതാൽപ്പര്യത്തിന്‌ വിരുദ്ധം; ഡോ. വി ശിവദാസൻ എംപി

സൈന്യത്തിലേക്ക്‌ ബിജെപി സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക നിയമനപദ്ധതിയായ അഗ്നിപഥ്‌ രാജ്യതാൽപ്പര്യത്തിന്‌ വിരുദ്ധമാണെന്ന്‌ ഡോ. വി ശിവദാസൻ എംപി. സൈന്യത്തിൽ 1.27 ലക്ഷം ഒഴിവുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍ മറുപടി നൽകിയിട്ടുണ്ട്.

ആ ഒഴിവുകൾ നികത്തുന്നതിനു പകരം കരാർനിയമനം നടത്താനുള്ള നീക്കം യുവജനങ്ങളിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചു. പൊടിക്കൈകളിലൂടെ പണം ലാഭിക്കാൻ ശ്രമിക്കുന്നതിന്‌ വലിയ വില കൊടുക്കേണ്ടി വരും. സൈനികര്‍ കൂലിപ്പടയാളികളായി മാറും.

വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന യുവതയെ അപഹസിക്കുന്ന നിലപാടാണ് യൂണിയൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന്, സ്ഥിരമായ ഒരു ഉപജീവനമാർഗത്തിന്റെ സുരക്ഷിതത്വം നേടാൻ, വര്ഷങ്ങളായി പരിശീലിക്കുന്ന യുവജനതയെയാണ് ഈ പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുക.

അഗ്നിവീറിനുശേഷം ‘ബാങ്ക്‌വീർ’, ‘റെയിൽവീർ’ എന്നൊക്കെ പേരിട്ടുള്ള പദ്ധതികളും കേന്ദ്രം പ്രഖ്യാപിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് എംപി പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‌ കത്തയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News