ലോക കേരള സഭ പ്രതീക്ഷയുടെ കവാടമെന്നും പ്രവാസികള്‍ കേരള ടൂറിസത്തിന്റെ(Kerala tourism) ബ്രാന്‍ഡ് അംബാസിഡര്‍മാരെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). കൊവിഡ്(Covid) സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അതിലേക്ക് വളരെയധികം സഹായം ചെയ്യുവാന്‍ കഴിയുന്ന ജനവിഭാഗമാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു. കേരളീയ പ്രവാസി സമൂഹത്തില്‍ നിന്നും ഒന്നോ രണ്ടോ ശതമാനം പേര്‍ ഓരോ വര്‍ഷവും കേരളം കാണാന്‍ വന്നാല്‍ നമ്മുടെ വിനോദസഞ്ചാര രംഗത്തിന് അത് വലിയ ഉത്തേജനം നല്‍കുമെന്നും നമ്മുടെ പ്രവാസി സമൂഹം മനസ്സുവെച്ചാല്‍ കേരളീയരല്ലാത്തവരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘ലോക കേരള സഭ
പ്രതീക്ഷയുടെ കവാടം;
പ്രവാസികള്‍ കേരള ടൂറിസത്തിന്റെ
ബ്രാന്‍ഡ് അംബാസിഡര്‍മാര്‍…’
ലോക കേരള സഭ മൂന്നാം സമ്മേളനം ആരംഭിച്ചു.
65 വിദേശ രാജ്യങ്ങളില്‍ നിന്നും
21 സംസ്ഥാനങ്ങളില്‍ നിന്നും 182 പ്രവാസികള്‍ സഭാംഗങ്ങളും, 169 ജനപ്രതിനിധികളും ഉള്‍പ്പെടെ 351 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിലേക്ക് വളരെയധികം സഹായം ചെയ്യുവാന്‍ കഴിയുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കാഴ്ചകള്‍ക്ക് പുറമെ അറിവ് കൂടി പ്രദാനം ചെയ്യുന്ന രീതിയില്‍ പഠന ടൂറിസം വികസിപ്പിക്കുന്നത് കേരളത്തെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന രണ്ടാംതലമുറ പ്രവാസികള്‍ക്ക് ഏറെ സഹായകരമാണ്. കൂടാതെ സാംസ്‌കാരിക ടൂറിസം, കാരവാന്‍ ടൂറിസം പദ്ധതി, ഇക്കോ ടൂറിസം, മെഡിക്കല്‍ ടൂറിസം തുടങ്ങിയ നൂതന പദ്ധതികളെ സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നില്‍ കുറയാത്ത ടുറിസ്റ്റ് കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ വേണ്ടി മുന്നോട്ട് വെച്ച ”ഡെസ്റ്റിനേഷന്‍ ചാലഞ്ച്”എന്ന പുതിയ പദ്ധതിക്ക് ഏറെ പിന്തുണ നല്‍കാനാകുക പ്രവാസികള്‍ക്കാണ്.
കേരളീയ പ്രവാസി സമൂഹത്തില്‍ നിന്നും ഒന്നോ രണ്ടോ ശതമാനം പേര്‍ ഓരോ വര്‍ഷവും കേരളം കാണാന്‍ വന്നാല്‍ നമ്മുടെ വിനോദസഞ്ചാര രംഗത്തിന് അത് വലിയ ഉത്തേജനം നല്‍കും. നമ്മുടെ പ്രവാസി സമൂഹം മനസ്സുവെച്ചാല്‍ കേരളീയരല്ലാത്തവരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇതിന് നമ്മുടെ വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് ലോക കേരള സഭ പദ്ധതികള്‍ തയ്യാറാക്കും.
നാട്ടിലേക്ക് വിനോദസഞ്ചാരികളായി എത്തുന്നതിനോടൊപ്പം തന്നെ ടൂറിസം രംഗത്ത് നിക്ഷേപം നടത്തുവാനായി കൂടി പ്രവാസികളെ ആകര്‍ഷിക്കാന്‍ നമുക്ക് കഴിയണം.
അതെ,പ്രതീക്ഷയുടെ കവാടമാണ് ലോക കേരള സഭ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.