ചോറും ഉണക്ക ചെമ്മീന്‍ ചമ്മന്തിയും; ആഹാ..വേറെ ലെവല്‍

ഉച്ചയ്ക്ക് ഊണ് ഉഷാറാക്കാന്‍ വിഭവങ്ങള്‍ ഏറെ വേണമെന്നില്ല. സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ ചമ്മന്തി മാത്രം മതി. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഈ ചമ്മന്തി ഏവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. എങ്ങനെയാണ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
തേങ്ങ – അര മുറി
ചെറിയുള്ളി – 6 എണ്ണം
വെള്ളുത്തുള്ളി – 7അല്ലി
ഉണക്ക മുളക് – 5 എണ്ണം
കറിവേപ്പില – 1 തണ്ട്
വാളന്‍ പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉണക്ക ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഒരു ചട്ടിയിലിട്ട് ചൂടാക്കുക. നന്നായി പൊടിയുന്ന പരുവം വരെ ചൂടാക്കുക. കൂടെ ഉണക്കമുളക്, വെള്ളുത്തുള്ളി എന്നിവ കൂടി ചൂടാക്കുക. ശേഷം തേങ ,പുളി, ചെറിയുള്ളി, കറിവേപ്പില, പാകതിനു ഉപ്പ്, ഉണക്ക ചെമ്മീന്‍, മുളക്, വെള്ളുതുള്ളി ഇവ എല്ലാം കൂടി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ടേസ്റ്റി ഉണക്ക ചെമ്മീന്‍ ചമ്മന്തി തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News