അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു|Agnipath 

‘അഗ്‌നിപഥ് പദ്ധതി(Agnipath Scheme)’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(CPI) രാജ്യസഭാ എം പി ബിനോയ് വിശ്വം(Binoy Vishwam) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നും പദ്ധതി താല്‍ക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നെന്നും എന്നാല്‍ പെന്‍ഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കില്ലെന്നും യുവതീ-യുവാക്കളോട് കാട്ടുന്ന അനീതിയാണ് ഇതെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബിനോയ് വിശ്വം പറഞ്ഞു.

അഗ്‌നിപഥ് പദ്ധതി ആര്‍മി ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും. സേനയിലെ പ്രൊഫഷണലിസത്തെയും ഇത് ബാധിക്കും. കേന്ദ്ര തീരുമാനം സിവില്‍ സമൂഹത്തെ സൈനികവല്‍ക്കരിക്കുമെന്നും എംപി പറയുന്നു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെടണം. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ഉദ്യോഗാര്‍ത്ഥികളുടെ ഭാവി പരിഗണിക്കണമെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News