മന്ത്രി വീണക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടു; ക്രൈം നന്ദകുമാറിനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ ജീവനക്കാരി|Crime Nandakumar

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ മുന്‍ ജീവനക്കാരി. മന്ത്രി വീണക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തന്നോട് നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിഷേധിച്ചപ്പോള്‍ മാനസികമായ പീഡനവും ഭീഷണിയും നേരിട്ടതായി യുവതി പറഞ്ഞു. നീതി കിട്ടാന്‍ ഏതറ്റം വരെ പോകുമെന്നും യുവതി വ്യക്തമാക്കി.

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിഷേധിച്ചപ്പോള്‍ തനിക്കുണ്ടായ മാനസിക പീഡനവും ഭീഷണിയും സഹിക്കാതെ വന്നപ്പോഴാണ് പരാതിയുമായി എത്തിയതെന്ന് കാക്കനാട് സ്വദേശിനി പറഞ്ഞു. നന്ദകുമാറിന്റെ ഓഫീസില്‍ എത്താറുളള പല വിഐപികളെക്കുറിച്ചും തനിക്കറിയാം. തെളിവുകള്‍ അടക്കം കൈമാറിയിട്ടുണ്ട്. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും യുവതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News