ഫുള്‍ എ പ്ലസ് തിളക്കത്തില്‍ അതിഥി തൊഴിലാളിയുടെ മകനും

ഉത്തര്‍ പ്രദേശ്(Uthar Pradesh) സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകന് കേരളത്തില്‍(Kerala) എസ്എസ്എല്‍സി(SSLC) പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. യു പി- ഗോരഖ്പൂര്‍ സ്വദേശികളായ രാംകാണ്‍-സബിത ദമ്പതികളുടെ മകനും നെടുവത്തൂര്‍ ഈശ്വരവിലാസം സ്‌കൂള്‍ വിദ്യാര്‍ഥിയുമായ കുല്‍ദീപ് യാദവിനാണ് എ പ്ലസ്(A Plus) തിളക്കം. ഐ.പി.എസ്‌കാരനാവുകയാണ് കുല്‍ദീപിന്റെ ലക്ഷ്യം.

നിര്‍മാണജോലിക്കായാണ് 15 വര്‍ഷം മുമ്പ് രാംകരണ്‍ കേരളത്തിലെത്തിയത്. പിന്നീട്, കുടുംബത്തെയും നെടുവത്തൂര്‍ ചാലൂക്കോണത്തേക്ക് കൊണ്ടുവന്നു. 10 വര്‍ഷമായി ചാലുക്കോണം കശുവണ്ടി ഫാക്ടറിക്കു സമീപത്തെ വാടകവീട്ടില്‍താമസിച്ചുവരികയാണ് ഇവര്‍. അമ്മ സബിത കശുവണ്ടിത്തൊഴിലാളിയാണ്. മകന്റെ വിജയത്തില്‍ സബിതക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണുള്ളത്. ജീവിക്കാന്‍ യുപിയില്‍ നിന്ന് മരുപച്ച തേടിയിറങ്ങിയ തങ്ങള്‍ക്ക് മക്കളിലാണ് പ്രതീക്ഷയെന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത സബിത പറയുന്നു.

ഗോരഖ്പുരിലെ എല്‍കെജി, യുകെജി പഠനത്തിനുശേഷം നെടുവത്തൂര്‍ ഡിവിയുപിഎസ്, ഈശ്വരവിലാസം സ്‌കൂളുകളിലായാണ് കുല്‍ദീപിന്റെ പഠനം. കുല്‍ദീപ് മലയാളത്തിലും എ പ്ലസ് നേടിയതാണ് ശ്രദ്ധയം. പ്ലസ്ടൂവിന് സയന്‍സ് എടുക്കാനാണ് താല്‍പ്പര്യം എങ്കിലും ഐ.പി.എസ്‌കാരനാകാനാണ് ആഗ്രഹമെന്ന് കുല്‍ദീപ് പറഞ്ഞു.

പഠനത്തേക്കാള്‍ താല്‍പ്പര്യം സ്‌പോര്‍ട്‌സില്‍ ആയിരുന്നെന്നും പരീക്ഷ അടുത്തപ്പോള്‍ മാത്രമാണ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സഹോദരിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനാമിക പറഞ്ഞു. മധുരം നല്‍കി കുല്‍ദീപിന്റെ കുടുമ്പം വിജയം ആഘോഷിക്കുമ്പോള്‍ പിതാവ് രാംകരണ്‍ സ്വന്തം നാടായ യുപിയിലാണ്. ഉടന്‍ മകന്റെ അരികിലെത്തും. കുല്‍ദീപ് യാദവിന്റെ തുടര്‍വിദ്യാഭ്യാസ ചെലവ് DYFI ഏറ്റെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News