Light Year: സ്വവര്‍ഗ ചുംബന രംഗം; ഡിസ്നി ചിത്രം ‘ലൈറ്റ് ഇയറി’ന് നിരോധനം ഏര്‍പ്പെടുത്തി രാജ്യങ്ങള്‍

ടോയ് സ്റ്റോറി ഫ്രാഞ്ചൈസിയുടെ ഭാഗമായി പുതുതായി പുറത്തിറങ്ങിയ ലൈറ്റ് ഇയര്‍ (Light Year) എന്ന ഡിസ്നി ചിത്രത്തിന്(Disney film) നിരോധനമേര്‍പ്പെടുത്തി രാജ്യങ്ങള്‍. രണ്ട് സ്ത്രീകള്‍ തമ്മില്‍ ചുംബിക്കുന്ന രംഗങ്ങളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദക്ഷിണേഷ്യയിലെ ചില രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയത്.

ഇന്തോനേഷ്യ(Indonesia), മലേഷ്യ(Malaysia), യുഎഇ(UAE), സൗദി അറേബ്യ(Saudi Arabia) തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക്. സിംഗപ്പൂരില്‍ പതിനാറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ലൈറ്റ് ഇയര്‍ കാണാന്‍ അനുവാദമുള്ളു. മലേഷ്യയില്‍ നെറ്റ്ഫല്‍ക്സില്‍ ഈ ചിത്രം രംഗങ്ങളൊന്നും വെട്ടിമാറ്റപ്പെടാതെ കാണാം. എന്നാല്‍ തീയറ്ററില്‍ ചില രംഗങ്ങള്‍ വെട്ടിമാറ്റിയാണ് പ്രദര്‍ശിപ്പിക്കുന്നത്.

‘വേറിട്ട ലൈംഗികത കാണിക്കുന്നത് നിയമങ്ങള്‍ക്ക് എതിരാണ്’- എന്നാണ് ഇന്തോനേഷ്യ ലൈറ്റ് ഇയര്‍ നിരോധനത്തെ കുറിച്ച് പറഞ്ഞത്. യുഎഇയില്‍ ചിത്രം മീഡിയ കണ്ടന്റ് സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News