Attappady: അട്ടപ്പാടിയിലെ പുതിയ മോഡൽ സ്കൂൾ ഉദ്ഘാടനം 20 ന്; 60 കുട്ടികൾക്ക് പ്രവേശനം

അട്ടപ്പാടി(attappady)യിൽ പുതുതായി ആരംഭിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ 20 ന് ഉദ്ഘാടനം ചെയ്യും. മേഖലയിലെ ആദിവാസി ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പട്ടിക വർഗ വികസന വകുപ്പ് കേന്ദ്ര സഹായത്തോടെ സ്കൂൾ ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഇതൊരു നാഴികകല്ലാണ്.

സിബിഎസ്ഇ സിലബസിലുള്ള സ്കൂളിൽ ആറാം ക്ലാസിലേക്ക് 60 പട്ടിക വർഗ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. ഭക്ഷണം, വസ്ത്രം , താമസം തുടങ്ങിയവ സൗജന്യമാണ്.
20 ന് രാവിലെ 10.30 ന് അഗളി കില കാമ്പസിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. വി കെ ശ്രീകണ്ഠൻ എം പി അധ്യക്ഷനാകും. എൻ ഷംസുദ്ദീൻ MLA മുഖ്യാതിഥിയാകും.

വട്ടുലുക്കി സഹകരണ ഫാമിങ്ങ് സൊസെറ്റിയുടെ 15 ഏക്കർ ഭൂമി സ്കൂളിനായി കൈമാറിയിട്ടുണ്ട്. ഇവിടെ കെട്ടിട നിർമാണം പൂർത്തിയാകും വരെ അഗളിയിൽ കില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കും.
അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന് സർക്കാർ തീരുമാനിച്ചിരുന്നു.

30 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കുമാണ് ഈ വർഷം പ്രവേശനം. അധ്യാപക – അനധ്യാപക ജീവനക്കാരെ നിയമിച്ചു. കുട്ടികൾക്കും ജീവനക്കാർക്കുമുള്ള ഭക്ഷണം വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ഇതു വഴി കുടുബശ്രീ അംഗങ്ങളുടെയും തൊഴിൽ സ്ഥിരത ഉറപ്പാക്കുന്നു.

പട്ടിക വിഭാഗം ജനതയുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സ്വന്തം സ്വത്യവും സംസ്ക്കാരവും നിലനിർത്തി കൊണ്ട് ആധുനിക വിദ്യാഭ്യാസം ആദിവാസികൾക്കും ഇവിടെ ലഭ്യമാക്കുകയാണ്.

കൂടാതെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മെഡിക്കൽ കോളേജിൽ നിന്ന് ആവശ്യത്തിന് ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വിവിധ അംഗൻവാടികളിലൂടെ പോഷകാഹാര വിതരണവും ഉറപ്പാക്കുന്നു.
സ്വന്തം കെട്ടിട സൗകര്യങ്ങൾ പൂർത്തിയാകുന്നതോടെ ഇവിടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News