കാമുകിയ്‌ക്കൊപ്പം നദിയില്‍ ചാടാമെന്ന് വാക്ക് നല്‍കി പറഞ്ഞ് പറ്റിച്ച കാമുകനെതിരെ വധശ്രമത്തിന് കേസ്(Case). ഉത്തര്‍പ്രദേശിലെ(Uttar Pradesh) പ്രയാഗിലാണ് സംഭവം. 32 വയസ്സുകാരിയായ യുവതിയാണ് ജുന്‍സി സ്വദേശിയായ ചന്തു എന്ന 30-കാരനായ കാമുകനെതിരെ കേസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. യുവാവിന് എതിരെ വധശ്രമത്തിന് കേസ് എടുത്തതായി പ്രയാഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മെയ് 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി യുവതിയും ചന്തുവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെ, യുവതി മകളുമൊത്ത് പൂനെയില്‍ പോയ സമയത്ത് ചന്തു രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. യുവതി പൂനെയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുമായി. തുടര്‍ന്ന് ഭാര്യയെ വിവാഹ മോചനം നടത്തി യുവതിയെ കല്യാണം കഴിക്കാമെന്ന് ചന്തു ഉറപ്പുനല്‍കി. ഒന്നും നടക്കാത്തത്തിനെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതിനായി യുവതിയും കാമുകനും നദി കരയിലേക്ക് എത്തുകയും തുടര്‍ന്ന് യുവതി നദിയിലേക്ക് ആദ്യം ചാടുകയും ചെയ്തു. എന്നാല്‍, കാമുകനായ ചന്തു കൂടെ ചാടിയില്ല. കാമുകന്‍ കൂടെ ചാടിയിട്ടില്ലെന്ന് മനസ്സിലാക്കിയ കാമുകി മറുകരയിലേക്ക് നീന്തി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. ശേഷം യുവതി ചന്തുവിന് എതിരെ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിന് എതിരെ കേസ് എടുക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.