Priyan Ottathilanu: ‘പ്രിയന്‍ ഓട്ടത്തിലാണ്’; ‘നേരാണേ…’ വീഡിയോ ഗാനം പുറത്ത്

ഷറഫുദ്ദീന്‍(Sharafudeen) നായകനായ പുതിയ ചിത്രം ‘പ്രിയന്‍ ഓട്ടത്തിലാണ്'(Priyan Ottathilau) സിനിമയിലെ വീഡിയോ ഗാനം ‘നേരാണേ’ റിലീസ് ചെയ്തു. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തില്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് നായികാ കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്റിങ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഗാനം. ലിജിന്‍ ബാംബിനോയാണ് സംഗീത സംവിധായകന്‍. വരികള്‍ എഴുതിയിരിക്കുന്നത് പ്രജീഷ് പ്രേം, പാടിയത് ബെന്നി ദയാല്‍.

ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രം ഷറഫുദ്ദീന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ഓടി നടക്കുന്നതിനാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തയാളാണ് ചിത്രത്തില്‍ ഷറഫുദ്ദീന്റെ കഥാപാത്രം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, ബിജു സോപാനം എന്നിവരും അഭിനയിക്കുന്നുണ്ട്. കൊവിഡ് കാലത്തായിരുന്നു ചിതീകരണം. ജൂണ്‍ ഇരുപത്തി നാലിനാണ് ചിത്രത്തിന്റെ റിലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News