Dhyan Sreenivasan: ‘പ്രകാശന്‍ പറക്കട്ടെ’ തിയേറ്ററില്‍, കണ്ട് സഹായിക്കണമെന്ന് ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍(Dhyan Sreenivasan) കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ'(Prakashan Parakkatte) ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രം എല്ലാവരും കണ്ട് സഹായിക്കണമെന്നാണ് ധ്യാന്‍ ഫെയ്‌സ്ബുക്കിലൂടെ(Facebook) ആവശ്യപ്പെട്ടത്. ചിത്രം ഓടിയില്ലെങ്കില്‍ വീണ്ടും ലൗവ് ആക്ഷന്‍ പോലെയുള്ള കള്ളുകുടി പടവുമായി തന്നെ മുന്നോട്ട് പോകുമെന്നും അതിനാല്‍ ഏവരും പടം തിയേറ്ററില്‍ പോയി കണ്ട് സഹായിക്കണമെന്നും ധ്യാന്‍ കുറിപ്പില്‍ പറഞ്ഞു. റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്‌സ്, ആദ്യത്തെ ക്ലീന്‍ യു സിനിമ എന്നിങ്ങനെയാണ് ചിത്രത്തെ ധ്യാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഷഹദ് സംവിധാനം ചെയ്ത ഈ ചിത്രം ലൗ ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭമാണ്. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

ദിലീഷ് പോത്തന്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here