GCC:ജിസിസിയിലെ താമസക്കാര്‍ക്ക് ഇനി വിസയില്ലാതെ സൗദി സന്ദര്‍ശിക്കാം; പുതിയ നീക്കവുമായി അധികൃതര്‍|Saudi Arabia

(GCC)ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍)യിലെ താമസക്കാര്‍ക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ(Saudi Arabia) സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ച് അധികൃതര്‍. ഇതിലൂടെ ജിസിസി പൗരന്മാര്‍ക്ക് കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ ആവശ്യങ്ങള്‍ക്കായി സൗദി സന്ദര്‍ശിക്കാനാണ് അനുമതി ലഭിക്കുക. അതേസമയം വിസയില്ലാതെ (Hajj)ഹജ് കര്‍മം ചെയ്യാന്‍ അനുമതിയില്ല.

ജിസിസിയിലെ താമസക്കാര്‍ക്ക് ഉടന്‍ തന്നെ ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് പുറത്തുവന്ന വിവരം. ഈ സൗകര്യം നിലവില്‍ വന്നാല്‍, ജിസിസിയില്‍ ഉള്‍പ്പെടുന്ന യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വര്‍ക്ക് വിസയോ റെസിഡന്റ് വിസയോ ഉണ്ടെങ്കില്‍ സൗജന്യമായി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ കഴിയും. ഇക്കാര്യം ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം നിര്‍മാണപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരെ വിസയില്ലാതെ സൗദിയിലേക്ക് പ്രവേശിപ്പിക്കില്ല. എന്നാല്‍ പ്രൊഫഷണലുകള്‍ക്കും കൃത്യമായ വരുമാനം ഉള്ളവര്‍ക്കും സൗദി അറേബ്യയില്‍ വിസയില്ലാതെ പ്രവേശിക്കാനും സഞ്ചരിക്കാനും കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News