ഹരീഷ് പേരടിയെ എ ശാന്തകുമാര്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സംഭവം; വിശദീകരണവുമായി പു ക സ

ഹരീഷ് പേരടിയെ എ ശാന്തകുമാര്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം. സര്‍ക്കാറിന് എതിരായ വിമര്‍ശനം അധിക്ഷേപമായി മാറിയതിനാലാണ് ഒഴിവാക്കിയതെന്ന് സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി യു ഹേമന്ദ് കുമാര്‍. അറിയിക്കാന്‍ വൈകിയതില്‍ ഖേദമുണ്ടെന്നും വിശദീകരണം നല്‍കി. കോഴിക്കോട് നടക്കുന്ന ശാന്തനോര്‍മ അനുസ്മരണത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ് നടന്‍ ഹരീഷ് പേരടിയെ പുരോഗമന കലാസാഹിത്യസംഘം ഒഴിവാക്കിയത്. കറുത്ത മാസ്‌ക് വിഷയത്തിലടക്കം മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും പരിഹസിച്ച് ഹരീഷ് പേരടി രംഗത്ത് വന്നത് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കിയിരുന്നു. സര്‍ക്കാറിന് എതിരായ വിമര്‍ശനം അധിക്ഷേപമായി മാറിയതിനാലാണ് ഒഴിവാക്കിയതെന്നും അറിയിക്കാന്‍ വൈകിയതില്‍ ഖേദമുണ്ടെന്നും പു ക സാ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി യു ഹേമന്ദ് കുമാര്‍ പറഞ്ഞു.

ജനവിരുദ്ധമായി തീര്‍ന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ജനകീയ ബദല്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്ന് പുരോഗമന കലാസാഹിത്യ സംഘം. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളേയും നേതാക്കളേയും അവയുടെ നേതൃത്തത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളേയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആര്‍.എസ്.എസ്. സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി സഹകരിക്കാന്‍ പു ക സ ക്ക് തല്‍ക്കാലം നിവര്‍ത്തിയില്ലെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News