Game of Thrones: സ്റ്റാസ് നായര്‍; ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ തിളങ്ങിയ മലയാളി

‘ഗെയിം ഓഫ് ത്രോണ്‍സ്'(Game of Thrones) ലോകമെങ്ങുമുള്ളവരുടെ ഹൃദയം കീഴടക്കിയ പരമ്പരയായിരുന്നു. യഥാര്‍ത്ഥ ലോകത്ത് നിന്ന് മാറി നമ്മില്‍ പലരും വിന്റര്‍ഫെല്ലിലും, കിംഗ്സ് ലാന്‍ഡിങ്ങിലുമെല്ലാം വര്‍ഷങ്ങളോളം ചെലവഴിച്ചു. കൃത്യമായി പറഞ്ഞാല്‍ എട്ട് വര്‍ഷങ്ങള്‍. പരമ്പരയുടെ അവസാന എപ്പിസോഡ് കഴിഞ്ഞിട്ടും വെസ്റ്ററോസ് ലോകത്ത് നിന്ന് പുറത്തേക്ക് വരാന്‍ കഴിയാത്ത വിധം ഏവര്‍ക്കും അതൊരു ലഹരിയായി മാറിയിരുന്നു.

പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ ജോണ്‍ സ്നോ (കിറ്റ് ഹാരിംഗ്ടണ്‍), ഡ്രാഗണ്‍ ക്വീന്‍ ( എമിലിയ ക്ലാര്‍ക്ക്), സെര്‍സി ലാനിസ്റ്റര്‍ (ലെന ഹെയ്ഡെ) എന്നിവര്‍ക്കെല്ലാം നിരവധി ആരാധകരാണുള്ളത്. എന്നാല്‍ അത്രകണ്ട് ‘പോപ്പുലര്‍’ അല്ലാത്ത ഒരു കഥാപാത്രത്തിനാണ് കേരളത്തില്‍ ഏറെ ആരാധകരുള്ളത്. ദൊത്രാക്കി തലവനായ ‘ഖോനോ’ എന്ന നേതാവിന്. കാരണം ഖോനോയെ അവതരിപ്പിച്ചിരിക്കുന്നത് പാതി മലയാളിയായ സ്റ്റാസ് നായരാണ്(Staz Nair).

ദൊത്രാക്കി നേതാവും ടര്‍ഗേറിയന്‍ പടയുടെ നേതാവുമായിരുന്നു ഖോനോ. ഖാല്‍ മോറോയ്ക്ക് ശേഷം അധികാരത്തില്‍ വന്ന, ഡെനേറിസിന്റെ വിശ്വസ്ഥനായിരുന്നു ഖോനോ.

പാതി ഇന്ത്യനും പാതി റഷ്യനുമായ സ്റ്റാസ് നായര്‍ ഗെയിം ഓഫ് ത്രോണ്‍സില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആറാം സീസണിലെ ഒന്നാം എപ്പിസോഡിലാണ്. 2016 ഏപ്രിലിലായിരുന്നു ഇത്. 2012ലെ ബ്രിട്ടീഷ് ടാലന്റ് ഹണ്ട് ഷോയായ ‘ദി എക്സ് ഫാക്ടര്‍’ ഷോയിലൂടെയാണ് സ്റ്റാസ് നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. 2016ല്‍ ബസൂദി എന്ന ചിത്രത്തിലും, ദി റോക്കി പിക്ച്ചര്‍ ഹൊറര്‍ ഷോ ഇവന്റ് എന്ന ടെലിവിഷന്‍ ഫിലിമിലും സ്റ്റാസ് നായര്‍ വേഷമിട്ടിട്ടുണ്ട്.

നിരവധി മലയാളികളാണ് സ്റ്റാസ് നായരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അവസാന സീസണിലെ ബാറ്റില്‍ ഓഫ് ഐസ് ആന്റ് ഫയറില്‍ ദൊത്രാക്കി പടയെ മുന്നില്‍ നിന്ന് നയിക്കുന്നത് ഖോനോയാണ്. ആ സമയത്ത് ഇതില്‍ ആശങ്ക പ്രകടിപ്പിച്ചും ആരാധകര്‍ രംഗത്തെത്തിയിരുന്നു. ‘അണ്ണാ…നിങ്ങളെ ഏറ്റവും മുമ്പില്‍ നിര്‍ത്താനുള്ള പരിപാടിയാണ്…അവന്മാര്‍ അണ്ണനെ കൊല്ലും…അണ്ണന്‍ പിള്ളാരെം വിളിച്ചേണ്ട് തിരിച്ചു പൊക്കോ’ ഇങ്ങനെ നീളുന്നു ആരാധകരുടെ ഉപദേശങ്ങള്‍. ഗെയിം ഓഫ് ത്രോണ്‍സിലൂടെ തന്റെ പൂര്‍വികരുടെ വേരുകളോടുന്ന ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും, തന്റെ ജന്മനാടായ കേരളത്തില്‍ നിന്നും നിരവധി ആരാധകരെ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നും സ്റ്റാസ് നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News