അഗ്നിപഥി(agnipath)നെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു. പദ്ധതി പ്രഖ്യാപിച്ചു മൂന്നാം ദിനവും അതിശക്തമായ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയാവുന്നത്. യുപിയിലും, ബിഹാറിലും,തെലങ്കനായിലും യുവാക്കൾ നിരവധി ട്രെയിനുകൾക്ക് തീവെച്ചു. മധ്യപ്രദേശിലും, ഹരിയാനയിലും പ്രതിഷേധം ശക്തമാണ്.
തെലങ്കന(telangana)യിൽ 3 ട്രെയിനുകൾക്ക് തീവെച്ചു. സിക്കന്ദരബാദിൽ പ്രതിഷേധകാർക്ക് നേരെ പൊലീസ് വെടിവച്ചു. പൊലീസ് വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യുപിയിലെ ബലിയ റെയിൽവേ സ്റ്റേഷനും തകർത്താണ് ട്രെയിന് തീവെച്ചത്.
ആകെ പന്ത്രണ്ട് ട്രെയിനുകള്‍ തീവയ്ക്കുകയും 150 ട്രെയിനുകള്‍ തകര്‍ത്തുവെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു. ബിഹാറിലായിരുന്നു ഏറ്റവും ശക്തമായ പ്രക്ഷോഭം. സമസ്തിപൂരിലും, ലഖിസാരയിലും, ലഖ്മിനിയയിലും, മധേപുരയിലും ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേരെ അക്രമം ഉണ്ടായി.
പ്രതിഷേധനങ്ങളെ തുടർന്ന് നിരവധി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ വീടുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. അലിഗഡില്‍ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനങ്ങളും കത്തിച്ചു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ നടന്ന പ്രതിഷേധത്തിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ഹരിയാനയിൽ യുവാക്കളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ലാത്തി വീശിച്ചിയതോടെയാണ് കല്ലേറുണ്ടത്. സംഘർഷത്തെ തുടർന്ന് ഹരിയാനയിലെ പൽവാൾ ജില്ലയിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 110 ട്രെയിനുകള്‍ റദ്ദാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.