Vinayakan: ‘ഞങ്ങളുടെ മുഖ്യമന്ത്രി അടിപൊളിയാ’: വിമാനത്തിനകത്തെ അക്രമം സംഭവിക്കാന്‍ പാടില്ലാത്തതെന്ന് വിനായകന്‍

മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan) നേരെ ഫ്‌ലൈറ്റില്‍ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് നടന്‍ വിനായകന്‍(Vinayakan). വിമാനത്തില്‍ വെച്ചൊരു പ്രതിഷേധം മോശം പ്രവണതയാണ്. അവര്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നും വിനായകന്‍ ചോദിക്കുന്നു.

ഞങ്ങളുടെ മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി ആണ്. ഫ്‌ലൈറ്റില്‍ കയറിയപ്പോള്‍ ഒച്ച ഉണ്ടായതാണ്. ഒരു ഫ്‌ലൈറ്റിന് അകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമാണ്. മുകളില്‍ കൂടെ പറക്കുന്ന സംഭവം അല്ലെ. ഇടക്ക് പിടിച്ച് നിര്‍ത്താന്‍ ഒന്നും പറ്റില്ലല്ലോ. രണ്ടുപേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു. അവര് അഞ്ചു പേര് കയറി ഇടിച്ചാലോ. ഗണ്‍മാനെ ഇടിച്ചിടാന്‍ വലിയ സമയം വേണോ. പത്ത് പേര്‍ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടി കളഞ്ഞാലോ. അത് മോശമാണ്.

കറുപ്പില്‍ ഒന്നും കാര്യമില്ല. കറുപ്പ് കണ്ടാല്‍ പ്രശ്‌നം ആയിരുന്നെങ്കില്‍ ഞാനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന് അത്തരം ഒരു എതിര്‍പ്പും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം അങ്ങനെ തളരുന്ന സഖാവല്ല. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News