IDSFFK: 14-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ അപേക്ഷകള്‍ ജൂലൈ 17 വരെ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത്
രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത്(TVM) നടക്കും. മേളയുടെ മത്സര, മത്സരേതര വിഭാഗങ്ങളിലേക്ക് അപേക്ഷകള്‍ 2022 ജൂണ്‍ 17 മുതല്‍ ജൂലൈ 17 വരെ www.idsffk.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

ഷോര്‍ട്ട് ഫിക്ഷന്‍ (60 മിനിട്ടില്‍ താഴെ), ഷോര്‍ട്ട് ഡോക്യുമെന്‍ററി (40 മിനിട്ടില്‍ താഴെ), ലോംങ് ഡോക്യുമെന്‍ററി (40 മിനിട്ടില്‍ കൂടിയത്), ആനിമേഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. മലയാളം മത്സരേതര വിഭാഗത്തിലേയ്ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 2021 മെയ് 1 നും 2022 ഏപ്രില്‍ 30 നും ഇടയ്ക്ക് നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പരിഗണിക്കുക.

ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ഐ.ഡി.എസ്.എഫ്.എഫ.കെ സംഘടിപ്പിക്കുക.

പ്രിവ്യൂ സ്ക്രീനിങ്ങിനായി ഓണ്‍ലൈന്‍ ലിങ്കുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. മത്സര വിഭാഗത്തിലേക്ക് അപേക്ഷിക്കു ന്നവര്‍ക്കുള്ള ഫീസ് ഓണ്‍ലൈനായിട്ടാണ് അടക്കേണ്ടത്. ഫീസ് അടയ്ക്കാനുള്ള ലിങ്ക് അപേക്ഷകര്‍ക്ക് ഇ-മെയില്‍ ആയി ലഭിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News