Leopard: പാഞ്ഞടുത്ത പുള്ളിപ്പുലിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൈക്കിള്‍ യാത്രക്കാരന്‍

പുള്ളിപ്പുലിയുടെ(Leopard) ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൈക്കിള്‍ യാത്രക്കാരന്‍. അസമിലെ(Assam) കാസിരംഗ ദേശീയോദ്യാനത്തിലാണ് സംഭവം. ഇതിന്റെ സിസിടിവി(CCTV) ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹല്‍ദിബാരി ആനിമല്‍ കോറിഡോറില്‍ ജനുവരി 19ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍(Twitter) വ്യാപകമായി പ്രചരിച്ചത്.

റോഡിലൂടെ സഞ്ചരിച്ചിരുന്ന സൈക്കിള്‍ യാത്രികന് നേരെ പുള്ളിപ്പുലി പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഇയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സൈക്കിളില്‍ ഇടിച്ച പുലി പരിഭ്രാന്തനായി ഉടന്‍ തന്നെ കാട്ടിലേക്ക് തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പുലി അപകടത്തില്‍പ്പെട്ടതാകാമെന്നാണ് നിഗമനം. പ്രദേശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും വേണ്ടത്ര സുരക്ഷയില്ലാതെ ഇതുവഴി കടന്നു പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ച വിഡിയോ ഇതിനോടകം നിരവധിപേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളും എത്തി. ‘ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ ‘വലിയ രക്ഷപ്പെടല്‍ ‘എന്നാണ് മറ്റൊരാള്‍ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ അതുവഴി കടന്നു പോയ മറ്റു യാത്രികരെ വിമര്‍ശിച്ചും കമന്റുകള്‍ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here