എരിവും പുളിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അടിപൊളി മട്ടണ്‍ ഐറ്റമാണ് ഫയറി മട്ടണ്‍ റോസ്റ്റ്(Fairy Mutton Roast). ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ എപ്പോഴും കഴിക്കാന്‍ തോന്നുന്ന ഈ വിഭവം അപ്പത്തിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവുമെല്ലാം ബെസ്റ്റ് കോമ്പിനേഷനാണ്. ഫയറി മട്ടണ്‍ റോസ്റ്റ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
1.മട്ടണ്‍ – ഒരു കിലോ
2.ചുവന്നുള്ളി – 50 ഗ്രാം, ചതച്ചത്
വെളുത്തുള്ളി – 50 ഗ്രാം, ചതച്ചത്
ഇഞ്ചി – 50 ഗ്രാം, ചതച്ചത്
മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – കാല്‍ കപ്പ്
4.സവാള – അരക്കിലോ, നീളത്തില്‍ അരിഞ്ഞത്
5.വറ്റല്‍മുളക് – മൂന്ന്
6.തക്കാളി – നാല്, ചെറുതായി അരിഞ്ഞത്
മല്ലിയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
പുതിനയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
മട്ടണ്‍ വൃത്തിയാക്കി രണ്ടാമത്തെ ചേരുവയും കാല്‍ കപ്പ് വെള്ളവും ചേര്‍ത്തു കുക്കറിലാക്കി വേവിക്കുക. ഏകദേശം നാലു വിസില്‍ വരണം. പാത്രത്തില്‍ എണ്ണ ചൂടാക്കി, സവാള ചേര്‍ത്തു വഴറ്റുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ വറ്റല്‍മുളകും ചേര്‍ത്തു വഴറ്റുക. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ മിശ്രിതവും ചേര്‍ത്തു നന്നായി ഇളക്കുക. ആറാമത്തെ ചേരുവയും ചേര്‍ത്തിളക്കി പാത്രം അടച്ചു വച്ചു വെള്ളം വറ്റും വരെ വേവിക്കുക. പിന്നീട് ഇളക്കി നന്നായി വരട്ടിയെടുക്കണം. അടിപൊളി ഫയറി മട്ടണ്‍ റോസ്റ്റ് തയ്യാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
്
Get real time update about this post categories directly on your device, subscribe now.