Loka Kerala Sabha: പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാർ വേദി ഒരുക്കിയതിൽ നന്ദിയറിയിച്ച് പ്രവാസികൾ

ലോക കേരള സഭ(Loka Kerala Sabha)യിൽ പ്രവാസ ലോകത്ത് നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് പ്രവാസി മലയാളികൾ. പശ്ചിമേഷ്യൻ മേഖലാടിസ്ഥാനത്തിൽ നടത്തിയ സെഷനിലാണ് പ്രശ്നങ്ങളും ആവശ്യങ്ങളും പ്രവാസികൾ മുന്നോട്ട് വച്ചത്. ഗൾഫിൽ PSC കേന്ദ്രങ്ങൾ തുടങ്ങണം, പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകണം തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമായും ഉയർന്ന് വന്നത്.

ഒന്നര മണിക്കൂറോളം നീണ്ട പശ്ചിമേഷ്യൻ സെഷനിൽ പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഓരോന്നായി അവതരിപ്പിച്ചു. ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, വിമാന സർവീസ്, വിനോദ സഞ്ചാര മേഖലയിലെ ഇടപെടൽ ഇങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്രവാസികൾ മുന്നോട്ട് വച്ചത്.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് നിലവിലില്ല . ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യവും പശ്ചിമേഷ്യൻ സെഷനിൽ ഉയർന്നുവന്നു. കൊവിഡ് ബാധിച്ച പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം, ജോലി നൽകാൻ നോർക്കയുടെ ഇടപെടൽ എന്നീ നിർദേശങ്ങളും സെഷനിൽ ഉയർന്നുവന്നു.

പ്രവാസികൾക്കായി പിഎസ്സിയുടെ സെന്ററുകൾ ഗൾഫിലും വേണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാർ ഇത്തരമൊരു വേദി ഒരുക്കിയതിനും പ്രവാസികൾ നന്ദി രേഖപ്പെടുത്തി. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കെ രാജൻ, ജോൺ ബ്രിട്ടാസ് എം പി തുടങ്ങിയവർക്ക് മുന്നിലായിരുന്നു പ്രവാസികൾ അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടും അവതരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News